സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെ – ഗവര്‍ണര്‍.
കൊണ്ടും കൊടുത്തും മുന്നേറുകയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രിയുടെ ഭീക്ഷണിക്ക് മറുപടിയായി പൂഴിക്കടകന്‍ തന്നെ എടുത്തിരിക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കിയുള്ള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടിയോടെ എന്താണോ മുഖ്യമന്ത്രി എന്നും ഒളിക്കാന്‍ ശ്രമിക്കുന്നത് അത് വീണ്ടും പൊതുജനസമക്ഷത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണ് ഗവര്‍ണര്‍.
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന് ഗവർണർ പറഞ്ഞത് സ്വര്‍ണ്ണക്കടത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്നു ഗവര്‍ണര്‍ പോലും വിശ്വസിക്കുന്നുണ്ടെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചാലും താൻ ഇടപെടും എന്നും ഗവര്‍ണര്‍ പറഞ്ഞുവെക്കുന്പോള്‍ ഇപ്പോള്‍ നടക്കുന്ന സര്‍വ്വകലാശാല നിയമനങ്ങളെല്ലാം തന്നെ പാര്‍ട്ടി പ്രീണന നിയമനമാണെന്ന് ഗവര്‍ണര്‍ അടിവരയിട്ട് പറയുന്നു.
സ്വപ്‍ന സുരേഷിന് ജോലി നല്‍കിയത് എങ്ങനെയാണ് ? അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ് ? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ ? ശിവശങ്കര്‍ ആരായിരുന്നു ? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ് ? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ പലപ്പോഴും ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ഗവര്‍ണറില്‍ നിന്നു തന്നെ വന്നതോടെ ഈ ചോദ്യങ്ങള്‍ക്ക് കൃതായമായ ഉത്തരം പറയുവാന്‍ മുഖ്യമന്ത്രി നിര്‍ബ്ബന്ധിതനാവുകയാണ്.
രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിട്ടില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ആര്‍ എസ് എസ് നോമിനിയെ പോയിട്ട് തന്‍റെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. മറിച്ചാണെന്ന് തെളിയിച്ചാൽ രാജിവെക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതോടെ രാജ്യഭവനില്‍ ഗവര്‍ണര്‍ നടത്തുന്നത് രാഷ്ട്രീയ നിയമനമാണെന്ന് ഗവര്‍ണറെ പ്രതിരോധിക്കുവാനായി ഭരണകക്ഷി നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെളിയിക്കുവാനുള്ള ബാധ്യതയും അവര്‍ക്കുതന്നെ വന്നുചേരുകയാണ്.
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയും ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. മന്ത്രി പ്രസ്‍താവന ആവർത്തിച്ച് നോക്കട്ടെ. ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കേരളത്തിലുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്നുണ്ട്. അപകടകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
അതേസമയം പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുളള വിസിമാരുടെ വിശദീകരണം കിട്ടിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം കിട്ടിയിട്ടില്ല. മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്നും ഗവര്‍ണര്‍ ആവർത്തിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നായിരുന്നു ഗവര്‍ണറുടെ കുറ്റപ്പെടുത്തല്‍. ഇതോടെ കേരളത്തിലെ പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി വീരപരിവേഷമാണ് കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്നത്.

