പോപ്പുലര്‍ ഫ്രണ്ട് റെയിഡ്: ഭയം വിതക്കുന്ന തീവ്രവാദത്തിന് കേന്ദ്ര ഏജന്‍സികളുടെ പൂട്ട്.
തൊടുപുഴ ന്യൂമാന്‍സ് കോളേജ് പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടിയതു മുതല്‍ പ്രധാനമന്ത്രിയടക്കം ഉന്നത രാഷ്ട്രീയ സാമൂഹിക നേതാക്കളെ അടക്കം വധിക്കുകയും രാജ്യത്ത് കലാപങ്ങളുണ്ടാക്കി ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുകയും അതിലൂടെ മതധ്രുവീകരണം ഉണ്ടാക്കി ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുക എന്ന സ്വപ്നം കണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരോധത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് രാജ്യത്തിന്‍റെ വിവിധ കോടതികളില്‍ നല്‍കിയ കുറ്റപത്രങ്ങളില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ തീവ്രവാദികളാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എതിരെയുള്ള നടപടിയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം രാജ്യം മെന്പാടും എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയിഡ് എന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വിവാദമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യും മറ്റ് സഹോദര സംഘടനകളും നിയമ നിർവ്വഹണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അതിന്റെ “ഇതുവരെയുള്ള എക്കാലത്തെയും വലിയ അന്വേഷണ പ്രക്രിയയിൽ” തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് 10 സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാഴാഴ്ച പരിശോധന നടത്തി. സംഘടനയുമായി ബന്ധമുള്ള 100 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലീം സംഘടനകൾ – കേരളത്തിലെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട്, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴിൽ മനിത നീതി പസാരൈ എന്നീ മൂന്ന് മുസ്ലീം സംഘടനകളുടെ ലയനത്തിലൂടെ 2007-ൽ രൂപീകരിച്ചതാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ). 2001ല്‍ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(SIMI)യുടെ നിരോധനത്തിന് ശേഷം അതിലെ വലിയൊരു തീവ്ര വിഭാഗം ചേക്കേറിയത് പിഎഫ് ഐയിലാണ്. ഉള്ളില്‍ തീവ്രവാദം ഒളിപ്പിച്ച് കുറേപേര്‍ സിപിഎംലും ഒരു ന്യൂനപക്ഷം കോണ്‍ഗ്രസ്സും മുസ്ലീംലീഗും അക്കമുള്ള മറ്റു പാര്‍ട്ടികളിലും ലയിച്ചു.
ന്യൂനപക്ഷങ്ങൾ, ദലിതർ, പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സംഘടന, ഭീകരത, കൊലപാതകം, വർഗീയ സംഘർഷങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന കുറ്റങ്ങളില്‍ വർഷങ്ങളായി ഏര്‍പ്പെട്ട് കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഓടുന്ന ബൈക്കിലിരുന്ന് തെരുവുനായിക്കളെ വെട്ടിവീഴ്ത്തി, കൊല്ലുന്നതിനോടള്ള വെറുപ്പും രക്തത്തോടുള്ള അറപ്പും മാറ്റി തങ്ങളുടെ അണികള്‍ക്ക് പരിശീലനം നല്‍കി. അടിച്ചും തിരിച്ചടിച്ചും സമൂഹത്തില്‍ പൊതു ഭീതി പരത്തുന്നതില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് 2012-ൽ ഉമ്മന്‍ചാണ്ടി സർക്കാരിന് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സഘടനയാണെന്ന് കേരള ഹൈക്കോടതിയെ അറിയിക്കേണ്ടി വന്നു. പോപ്പുലര്‍ ഫ്രണ്ട് എന്നത് സിമിയുടെ “ഉയിർത്തെഴുന്നേൽപ്പല്ലാതെ മറ്റൊന്നുമല്ല” എന്ന് കേരളവും തുടര്‍ന്ന് രാജ്യവും തിരിച്ചറിഞ്ഞ നാളുകളായിരുന്നു തുടര്‍ന്നു വന്നത്.
മുസ്ലീം ജനത മുസ്ലീം ലീഗിന്‍റെപിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും മുസ്ലീംലീഗ് യുഡിഎഫിന്‍റെ ഭാഗമായി തുടരുകയും ചെയ്യുന്ന കേരളത്തിന്‍റെ പ്രത്യേക രാഷ്ടീയ സാഹചര്യത്തില്‍ ഭരണം പിടിക്കുവാന്‍ മുസ്ലീം മതത്തിന്‍റെ പിന്തുണ ആവശ്യമാണെന്ന് തിരച്ചറിഞ്ഞ സിപിഎം ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ ഫ്രണ്ടിനേയും അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയേയും പിന്തുണച്ചു. അതിലെ അപകടം തിരച്ചറിഞ്ഞ കോണ്‍ഗ്രസ് ആകട്ടെ മുസ്ലീം മതസമൂഹത്തില്‍ പെട്ടവരുടെ പിന്തുണ ഉറപ്പാക്കുവാന്‍ പ്രീണനതന്ത്രം പുറത്തെടുത്തു. അങ്ങനെ ഇടതന്മാരുടേയും വലതന്മാരുടേയും പിന്തുണയോടെ പോപ്പുലര്‍ ഫ്രണ്ട് തഴച്ചുവളരുവാന്‍ തുടങ്ങി.

അദ്ധ്യാപകന്‍റെ കൈ വെട്ടിമാറ്റല്‍
2010 ജൂലൈ 4 ന് തൊടുപുഴ ന്യൂമാൻസ് കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് വന്നതിന്‍റെ പേരില്‍ പിഎഫ്ഐ പ്രവർത്തകർ ഏതാനും പേർ ചേർന്ന് അദ്ദേഹത്തിന്റെ വലത് കൈ കൈപ്പത്തി അറുത്തുമാറ്റി. ചോദ്യത്തിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മതനിന്ദാ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. ഒടുവിൽ, ജോസഫിന് ജോലി നഷ്ടപ്പെട്ടു, ഭാര്യ ആത്മഹത്യ ചെയ്തു, കുടുംബം ബഹിഷ്‌കരിക്കപ്പെട്ടു. കേരളം ഞെട്ടിത്തരിച്ച സംഭവമായിരുന്നു അത്. ഇതോടെ പിഎഫ്ഐ ആദ്യമായി ദേശീയ കുപ്രസിദ്ധിയിലേക്ക് ഉയർന്നു. 2015ൽ 13 പിഎഫ്ഐ പ്രവർത്തകർക്ക് ഈ കുറ്റകൃത്യത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ്
കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകര സംഘടനകളുമായി പിഎഫ്‌ഐക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് എന്നറിയപ്പെടുന്ന 2017 ൽ കേരള പോലീസ് രജിസ്റ്റർ ചെയ്തത കേസ് അതിനു തെളിവാണ്. ഐഎസിൽ ചേരാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതിന് രണ്ടുപേരെ തുർക്കിയിൽ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. ഐഎസിന്റെ കണ്ണൂർ മൊഡ്യൂളിൽ പെട്ടവരാണ് ഇവരെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ഐസ്ന്‍റെ ഇന്ത്യയിലെ റിക്രൂട്ടിങ്ങ് സെന‍്‍ര്‍ കേരളം ആണെന്നും അതിന്‍റെ പിന്നിലെ ശക്തി പിഡിഎഫ് ആണെന്നും തിരിച്ചറിഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്ന് പ്രധാനമായും വളപട്ടണം മേഖലയിൽ നിന്നുള്ള 40 മുതൽ 50 വരെ PFI പ്രവർത്തകർ സിറിയയിൽ ഐഎസിൽ ചേർന്നതായി രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് കൊച്ചിയിലെ എൻഐഎ കോടതി ജൂലൈയിൽ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ പോപ്പുലര്‍ ഫ്രണ്ടിലേക്ക് തിരിഞ്ഞു.

വിവാദമായി തുടരുന്ന ലവ് ജിഹാദ്
മുസ്ലീം പുരുഷന്മാർ അമുസ്ലീം സ്ത്രീകളെ പ്രണയക്കുരുക്കില്‍ പെടുത്തി നിക്കാഹ് കഴിക്കുകയും അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് “ലവ് ജിഹാദ്”. അങ്ങനെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായി ഒത്താശച്ചെയ്യുന്നു എന്ന ആരോപണമാണ് പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ ഹിന്ദുമതത്തില്‍ ജനിച്ച അഖില എന്ന പെണ്‍കുട്ടി പ്രണയത്തില്‍ കുടുങ്ങി ഹാദിയ എന്ന് പേര് മാറ്റി ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലീം യുവാവിനെ വിവാഹം കഴിക്കാനും നിർബന്ധിതയായെന്ന് ദേശീയ വനിതാ കമ്മീഷൻ പോലും പറയുകയുണ്ടായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയതോടെയാണ് വിഷയം വിവാദമായത്. കേരള ഹൈക്കോടതി അവളുടെ വിവാഹം അസാധുവാക്കി. അതിനെതിരെ സംഘടിതമായ രീതിയില്‍ പ്രതിക്ഷേധമാണ് ഹേക്കോടതിക്കെതിരേയും കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നത്. രണ്ടു പേരുടെ വ്യക്തിപരമായ കാര്യത്തില്‍ ഉയര്‍ന്ന ഈ വന്‍ പ്രതിക്ഷേധത്തിന് ചുക്കാന്‍ പിടിച്ചത് പോപ്പുലര്‍ ഫ്രണ്ടായിരുന്നു. 2018 മാർച്ചിൽ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ജീവിക്കാൻ ഹാദിയയെ അനുവദിക്കുകയും ചെയ്തു.
ഇത്തരം പ്രണയബന്ധങ്ങള്‍ കൂടിവരുന്നതും അതിനു പിന്നില്‍ സംഘടിത ശക്തി നിലയുറപ്പിച്ചതും ഇതര മതസ്തര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചു. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട ആളുകളും സംഘടനകളും നിര്‍ണ്ണായക പങ്കാളികളാണെങ്കിലും, ഔപചാരികമായി ഇത് തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് കഴിയില്ല എന്നാണ് ഒരു മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ തന്നെ ഇത്തരം ലൗ ജിഹാദുകളെ വിലയിരുത്തിയിരിക്കുന്നത്.

CAA വിരുദ്ധ പ്രതിഷേധങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) രാജ്യവ്യാപക പ്രതിഷേധത്തിനിടെ, പിഎഫ്ഐയുടെ പേര് പലപ്പോഴും ഉയർന്നു വന്നു. പ്രതിക്ഷേധം എവിടെയൊക്കെ അക്രമശക്തമായോ അവിടെയൊക്കെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സാന്നിധ്യം എന്‍ഐഎ തിരിച്ചറിഞ്ഞു. 2019 ഡിസംബർ 19-ന് മംഗളൂരുവിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ തീവെപ്പ് നടത്തിയതിനും അക്രമം നടത്തിയതിനും സംഘടനയിലെ ഇരുപത്തിയൊന്ന് അംഗങ്ങളാണ് അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷം സുപ്രീം കോടതി അവർക്ക് ജാമ്യം അനുവദിച്ചു. കൂടാതെ, സിഎഎയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങൾക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരെ സ്വരൂപിച്ച് പിഎഫ്‌ഐ പണം നൽകിയെന്ന് ഇഡി ആരോപിക്കുന്നു. സിഎഎ വിരുദ്ധ കലാപത്തിലെ പങ്ക് മുതൽ തീവ്രവാദത്തിന് ധനസഹായം നൽകുന്നത് വരെ നിരവധി കുറ്റകൃത്യങ്ങളിൽ പിഎഫ്‌ഐ ആരോപിക്കപ്പെട്ടിട്ടുണ്ട്.

ഡൽഹി കത്തിയെരിഞ്ഞപ്പോള്‍
വടക്കുകിഴക്കൻ ഡൽഹിയിൽ 2020-ൽ നടന്ന കലാപത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഏറ്റുമുട്ടിയപ്പോൾ വലിയ തോതിലുള്ള രക്തച്ചൊരിച്ചിലും അക്രമവും സ്വത്ത് നശീകരണവും നടന്നു. അക്രമത്തിൽ 53 പേർ കൊല്ലപ്പെട്ടു. 2020ലെ ഡൽഹി കലാപത്തിന് പ്രേരണ നൽകിയതും ധനസഹായം നൽകിയതും പിഎഫ്‌ഐ ആണെന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് പിഎഫ്ഐയുടെ ഡൽഹി മേധാവി പർവേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇലിയാസ് എന്നിവര്‍ അറസ്റ്റിലായി.

ബെംഗളൂരു കലാപം-2020
2020 ഓഗസ്റ്റ് 11 ന് കർണാടകയിലെ ബെംഗളൂരുവിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കെജി ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അക്രമാസക്തമായ സംഘർഷങ്ങളും വലിയ തോതിലുള്ള കലാപവും ഉണ്ടായി. പോലീസ് സ്റ്റേഷന്‍ പോലും അക്രമിക്കപ്പെട്ടു. പുലകേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് അഗ്നിക്കിരയാക്കി. അദ്ദേഹത്തിന്‍റെ അനന്തരവൻ നവീൻ പ്രവാചകനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് അക്രമം അരങ്ങുതകര്‍ത്തത്.
ഈ വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും തന്നെ പോപ്പുലര്‍ ഫ്രണ്ടിന്‍റേയും അതിന്റെ രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെയും (എസ്ഡിപിഐ) ഭാരവാഹികളും സജീവ അംഗങ്ങളും അനുഭാവികളും ആയിരുന്നു. അതോടെ ഈ വിഷയവും എന്‍ഐഎ അന്വേഷണ പരിധിയിലേക്കു വന്നു. കലാപത്തിനിടെ ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ തീവ്ര ശ്രമം സോഷ്യൽ മീഡിയ വഴിയും മറ്റും നടന്നതായി എന്‍ഐഎ കണ്ടെത്തി. കടുഗൊണ്ടന ഹള്ളി പോലീസ് സ്‌റ്റേഷനുനേരെ ആക്രമണം അഴിച്ചുവിട്ടതിന് പുറമേ, “ആളുകൾക്കിടയിൽ ഭീകരത പടർത്താൻ” ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകൾ വ്യാപകമായി ഉപയോഗിച്ചതിന് പ്രതികൾക്കെതിരെ എൻഐഎ കുറ്റം ചുമത്തി. പരിഭ്രാന്തിയും ഭീകരതയും സൃഷ്ടിക്കാൻ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെയും അവർ അണിനിരത്തി എന്ന്, എൻഐഎ പറയുന്നു.

കേരളത്തിലെ സ്വർണക്കടത്ത് റാക്കറ്റ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് കേരളം വഴിയാണെന്നും കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റിന് ചില മുസ്ലീം സംഘടനകളുമായി ബന്ധമുണ്ടെന്നും ഇഡിയും എന്‍ഐഎയും ഇതിനകം തന്നെ കണ്ടെത്തിക്കഴിഞ്ഞു. കള്ളക്കടത്ത് സ്വർണ്ണം “ദേശവിരുദ്ധ” തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചിരിക്കാമെന്ന് ചില രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകാൻ പണം ഉപയോഗിച്ചതിന്റെ സാധ്യതയും എൻഐഎയും ഇഡിയും അന്വേഷിക്കുന്നുണ്ട്.

ഹത്രാസ് യാത്രയും സിദ്ധിക്‍ കാപ്പന്‍റെ അറസ്റ്റും
2020 ഒക്ടോബറിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് സ്ത്രീയുടെ കുടുംബത്തെ കാണാൻ ഹത്രാസിലേക്ക് പോകുന്നതിനിടെ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, കാപ്പൻ കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബുദ്ധിജീവി വിഭാഗത്തില്‍ (തിങ്ക് ടാങ്ക് ടീം) അംഗമാണ്. കാപ്പനെ ചോദ്യം ചെയ്തതില്‍ നിന്ന് നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി എന്‍ഐഎ പറയുന്നു. പ്രസദ്ധീകരണം നിലച്ചുപോയ തീവ്രവാദ അനുഭാവമുള്ള തേജസ് പത്രം എന്തിന് ഡല്‍ഹിയില്‍ സ്ഥിരം ലേഖകനെ നിലനിര്‍ത്തി. എന്തിന് സിദ്ധിക്‍ കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഡല്‍ഹിയില്‍ താമസിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുവാന്‍ കാപ്പന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം, സെപ്റ്റംബർ 9 ന് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചുവെങ്കിലും ഇനിയും പുറത്തിറങ്ങാന്‍ കാപ്പന് കഴിഞ്ഞിട്ടില്ല.

കർണാടക കോളേജുകളിലെ ഹിജാബ് വിവാദം
ജനുവരി ഒന്നിന് ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജിൽ ആറ് വിദ്യാർത്ഥിനികൾ ശിരോവസ്ത്രം ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് അവകാശപ്പെട്ടതിനെ തുടർന്നാണ് ഹിജാബ് വിവാദം ആരംഭിക്കുന്നത്. ഈ ആറു കുട്ടികളും പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളുടെ മക്കളായിരുന്നു. ഇതിന്‍റെ പേരില്‍ സംഘടിത നീക്കമായിരുന്നു തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്നുണ്ടായത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിവാദം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു. വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനക്കു വന്നു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു.
വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകാൻ പിഎഫ്‌ഐ പ്രേരിപ്പിച്ചുവെന്ന് കർണാടക സർക്കാർ കോടതിയില്‍ പറഞ്ഞു. “ജനങ്ങളുടെ മതവികാരങ്ങൾ” അടിസ്ഥാനമാക്കിയുള്ള പ്രക്ഷോഭം സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ സോഷ്യൽ മീഡിയ വിഭാഗം ശക്തമായ പ്രചാരണം ആണ് ഇക്കാര്യത്തില്‍ നടത്തുന്നതെന്ന് കർണാടകയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. “ഞങ്ങൾ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ചില കുട്ടികളുടെ സ്വതസിദ്ധമായ പ്രവൃത്തിയല്ല ഇത്. അവർ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു, കുട്ടികൾ ഉപദേശിച്ചതുപോലെ പ്രവർത്തിക്കുകയായിരുന്നു,” മേത്ത ബെഞ്ചിനോട് പറഞ്ഞു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ നടക്കുകയാണ്.

ഭീതി ജനിപ്പിക്കുവാന്‍ “ഭീകര മൊഡ്യൂൾ”
ഇസ്‌ലാമിനെതിരെ ആക്ഷേപകരവുമായ അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ ലക്ഷ്യം വയ്ക്കാൻ ഒരു “ഭീകര മൊഡ്യൂള്‍” തന്നെ പോപ്പുലര്‍ ഫ്രണ്ടിനുണ്ട് എന്ന് ഇതിനകം തന്നെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ഭീകര മൊഡ്യൂളുമായി ഭബന്ധമുള്ള മൂന്ന് പേരെ ജൂലൈയിൽ ബീഹാർ പോലീസ് അറസ്റ്റ് ചെയ്തു. സിമിയുടെ മുൻ അംഗമെന്ന് പറയപ്പെടുന്ന പ്രതി അത്തർ പർവേസ്; മുഹമ്മദ് ജലാലുദ്ദീൻ, ഝാർഖണ്ഡ് പോലീസിലെ റിട്ട. അർമാൻ മാലിക് എന്നിവരെ പട്‌നയിലെ ഫുൽവാരി ഷെരീഫ് മേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അവർ മസ്ജിദുകളിലും മദ്രസകളിലും യോഗങ്ങൾ നടത്തുകയും ഇസ്ളാമികവത്കരണത്തിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു .എന്നായിരുന്നു അവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം.
രാജ്യത്ത് പല പ്രദേശങ്ങളിലും കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവർത്തകരുടെ കൊലപാതകത്തിന് ഉത്തരവാദി പിഎഫ്‌ഐയാണെന്ന് ബിജെപി പലപ്പോഴും ആരോപിച്ചിരുന്നു. അത്തരം പല കേസുകളും എന്‍ഐഎയുടെ അന്വേഷണത്തിലാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ഏതെങ്കിലും പ്രവര്‍ത്തകന്‍ ഉപദ്രവിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ 12 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യുന്ന പിഎഫ്ഐയുടെ പ്രവര്‍ത്തന ശൈലി കേഡര്‍ സിസ്റ്റമാണ് തങ്ങള്‍ക്കുള്ളതെന്ന് അവകാശപ്പെടുന്ന ആര്‍എസ്സ്എസ്സിനുള്ളില്‍ പോലും ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഈ ഭീതി സൃഷ്ടിക്കലാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആത്യന്തിക ലക്ഷ്യം. പൊതു സമൂഹത്തെ മുഴുവന്‍ ഭീതിയിലാക്കി നിഷ്കൃയരാക്കിയാല്‍ മാത്രമേ രാജ്യത്ത് ന്യൂനപക്ഷമായിരിക്കുന്ന അവര്‍ക്ക് ഭൂരിപക്ഷത്തെ വിരല്‍ തുന്പില്‍ നിര്‍ത്തി നിയന്ത്രിക്കുവാന്‍ കഴിയുവുള്ളു എന്ന മാനസിക തന്ത്രമാണ് പോപ്പുലര്‍ ഫ്രണ്ട് എന്നും പയറ്റുന്നത്. അവരുടെ മുദ്രാവാക്യ വിളികളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും അവര്‍ പ്രയോഗിക്കുന്നത് ഇതേ തന്ത്രമാണ്.
ആരും ഇത് തിരിച്ചറിയുന്നില്ല എന്ന മിഥ്യാ ധാരണയിലായിരുന്നു നാളിതു വരെ അവര്‍. പക്ഷെ, കഴുകക്കണ്ണുകളുമായി രാജ്യത്തിന്‍റെ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വട്ടമിട്ടു പറക്കുന്ന കാര്യം തിരിച്ചറിയാതിരുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കാര്യദര്‍ശികള്‍ മാത്രം. കാരണം അള്ളാഹുവിന്‍റെ ഭരണം സ്ഥാപിക്കുവാനായി രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുക്കുന്ന നാളുകളെക്കുറിച്ചും മരണശേഷം സ്വര്‍ഗ്ഗത്തിലെ തേനും പാലും ഒഴുകുന്ന നീരുറവകളില്‍ 70 ഹൂറികളുമൊത്ത് നീന്തിക്കുളിക്കുന്നതിനേ പറ്റിയും ദിവാസ്വപ്നത്തില്‍ മുഴുകി കഴിയുകയായിരുന്നല്ലോ അവര്‍.