കണ്ണൂർ വിസി നിയമന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നൽകുമോ?
ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ കണ്ണൂർ വിസി നിയമന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നൽകുമോ എന്നതിൽ ആകാംക്ഷ. വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ തുറന്ന് പറച്ചിലിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പരാതിയിൽ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുകയാണ് ജ്യോതികുമാർ. സർക്കാർ നിലപാട് അറിഞ്ഞശേഷമാകും ഗവർണർ തീരുമാനമെടുക്കുക.
നേരത്തെ ലാവലിൻ കേസിൽ സർക്കാർ നിലപാട് തള്ളിക്കൊണ്ടായിരുന്നു ഗവർണറായി ആർഎസ് ഗവായി പിണറായി വിജയനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത്. അതോടെ പ്രസ്തുത കേസ് ഡമോക്ലീസിന്‍റെ വാളുപോലെ പിണറായിവിജയന്‍റെ തലക്കുമുകളില്‍ തൂങ്ങിനില്‍ക്കുകയാണ്. ആ സാഹചര്യം മുഖ്യമന്ത്രിക്ക് വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്. ഇതിനിടെ ധനമന്ത്രിയിലുള്ള പ്രീതി പിൻവലിച്ച ഗവർണ്ണർ തുടർ നടപടിയിൽ തീരുമാനമെടുത്തില്ല. ഇതില്‍ ഗവര്‍ണറുടെ നടപടി എന്തായിരിക്കും എന്ന ആശങ്ക വേറേയും.