ഇരട്ട കുട്ടികള്‍ പിറന്ന സന്തോഷം പങ്കുവെച്ചതിനു പിന്നാലെ കേസും കൂട്ടവുമായി താരദമ്പതികൾ…!

Print Friendly, PDF & Email

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും വിഘ്നേശ് ശിവനും ഇരട്ടകുഞ്ഞുങ്ങൾ ജനിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ വാടക ഗർഭധാരണത്തിലൂടെയാണ് താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത് എന്നവര്‍ത്തയും പുറത്തു വന്നു. ഇതോടെ താരദന്പതികള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

വിഘ്നേശ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി ആണ് താനും ഭാര്യ നയൻതാരയും മാതാപിതാക്കളായ സന്തോഷം പങ്കു വച്ചത്. നയനും ഞാനും അമ്മയും അച്ഛനുമായി. ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു. മക്കളുടെ കുഞ്ഞി കാലുകളുടെ ചിത്രത്തോടെയാണ് വിഘ്നേശ് വിശേഷം പങ്കിട്ടത്. ഞങ്ങളുടെ ഉയിരിനും, ഉലകത്തിനും എല്ലാവരുടെയും ആശിർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും, മനോഹരവും ആകുന്നു എന്നും വിഘ്നേഷ് ശിവൻ കുറിച്ചിരുന്നു.‍ ആൺ കുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. മക്കളെ ഓമനിച്ച് കാലുകളിൽ ഉമ്മ നൽകുന്ന ചിത്രം താരദമ്പതികൾ പങ്കിട്ടിരുന്നു.

നാലുമാസം മുമ്പ് ജൂണിലാണ് നയൻതാരയുടേയും വിഘ്നേഷിൻ്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ അതിനുമുമ്പുതന്നെ താരദമ്പതികൾ മക്കള്‍ക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വാടക ഗർഭധാരണത്തിനായി പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തി അവരിൽ വിഘ്നേഷിൻ്റെയും നയൻതാരയുടെയും അണ്ഡവും ബീജവും സംയോജിപ്പിച്ചുള്ള ഐവിഎഫ് ട്രീറ്റ്മെൻ്റ് നടത്തുകയായിരുന്നു. ലക്ഷങ്ങൾ ആണ് ഇതിനായി ഇവർ മുടക്കിയത്. കുഞ്ഞുങ്ങൾ ഏഴാംമാസം ഗർഭാവസ്ഥയിൽ ഉള്ളപ്പോൾ ആയിരുന്നു ഇവരുടെ ആഘോഷ പൂർവ്വമായ വിവാഹം നടന്നത്. മറ്റൊരു യുവതി പ്രസവിച്ചെങ്കിലും പൂർണമായും ഇത് നയൻതാരയുടെയും, വിഘ്നേശിൻ്റെയും മക്കളാണ്. വലിയ തുക തന്നെ പ്രതിഫലമായി യുവതിക്ക് താരദമ്പതികൾ സമ്മാനിച്ചെന്ന വിവരവും പുറത്തെത്തിയിരുന്നു. മക്കളെ പരിചരിക്കാനായി പുതിയ സിനിമകളിൽ ഒന്നും നയൻസ് ഒപ്പുവച്ചിട്ടില്ല. ഫുൾ ടൈം അമ്മയായി മാറാനുള്ള തീരുമാനത്തിലാണ് താരം.

എന്നാൽ ഇപ്പോൾ മക്കളെത്തിയ സന്തോഷം ആഘോഷിക്കുന്ന നയൻസിനെയും വിക്കിയെയും തേടി കേസും കൂട്ടവും എല്ലാം എത്തിയിരിക്കുകയാണ്. വാടക ഗർഭധാരത്തിലൂടെ നയൻതാര- വിഘ്നേശ് ശിവൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടം. കൂടാതെ 21 മുതൽ 36 വയസ്സ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാവു. ഇത്തരം ചട്ടങ്ങൾ നിലനിൽക്കെ, വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകുമെന്നാണ് ഉയരുന്ന പ്രധാനചോദ്യം.

രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടണമെന്നും, നിയമലംഘനം നടന്നോയെന്നത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി സുബ്രഹ്മണ്യം ചെന്നൈയിൽ പറഞ്ഞു.