സ്വയം വിവസ്ത്രയായി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഇറാനിയന്‍ നടി എല്‍നാസ് നൊറൗസി.
നെറ്റ്ഫ്‌ളിക്‌സില്‍ വന്‍വിജയം നേടിയ പരമ്പരയായ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടി എല്‍നാസ് നൊറൗസി ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് രംഗത്ത്. ഹിജാബും ബുര്‍ഖയും ധരിച്ച് പ്രത്യക്ഷപ്പെട്ട നൊറൗസി തന്റെ ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് പിന്തുണ അറിയിച്ചത്. ഓരോന്നും അഴിച്ചുമാറ്റുമ്പോള്‍ ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണെങ്കില്‍ ഒരു പ്രശ്‌നമില്ലെന്നും ഇവര്‍ വീഡിയോയില്‍ എഴുതി കാണിക്കുന്നു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഇന്‍സ്റ്റഗ്രാമിലെ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും നിന്നുള്ള സ്ത്രീകള്‍ക്കും, അവള്‍ എവിടെനിന്നുള്ളവളാണെന്ന് പരിഗണിക്കാതെ, എപ്പോള്‍ അല്ലെങ്കില്‍ എവിടെ വേണമെങ്കിലും അവള്‍ ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റൊരു സ്ത്രീക്കോ അവള്‍ ധരിക്കുന്ന വസ്ത്രം ഏതെന്ന് തീരുമാനിക്കാനുള്ള അവകാശമില്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ച്ചപ്പാടും വിശ്വാസങ്ങളുമുണ്ട്. അതെല്ലാം ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരമാണ്. ഓരോ സ്ത്രീക്കും സ്വന്തം ശരീരത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കണം” എല്‍നാസ് നൊറൗസി പറയുന്നു. എന്തായാലും എല്‍നാസ് നൊറൗസിയുടെ വീഡിയോ ഇറാനിയന്‍ യുവജനത ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ എല്‍നാസ് നൊറൗസിക്ക് എന്തു ശിക്ഷയാണ് ഇറാനിലെ മതമൗലിക വാദികള്‍ വിധിക്കുവാന്‍ പോകുന്നത് എന്നതേ ഇനി അറിയുവാനുള്ളൂ.