സുവർണ കർണാടക കേരള സമാജം ( SKKS) ഓണാഘോഷം ഒക്ടോബർ 16 ന്
മത രാഷ്ട്രീയ സാമുദായിക ചിന്തകൾക്കധീതമായി സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കർണ്ണാടകയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സുവർണ കർണാടക കേരള സമാജം ( SKKS) ത്തിന്റെ ഓണാഘോഷവും കലാവിരുന്നും ഒക്ടോബർ 16 ന് കെംമ്പാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ SKKS കന്റോൻറ്മെൻറ് സോണിന്റെ നേതൃത്വത്തിൽ നടത്തുന്നു.
ഇതിന്റെ ഭാഗമായി നടത്തുന്ന പൊതു സമ്മേളനത്തിൽ കേരളം വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻ കുട്ടി, കർണ്ണാടക എം. എൽ. എ മാരായ കൃഷ്ണ ബെരെ ഗൗഡ ഭൈരതി സുരേഷ് തുടങ്ങിയവർ പങ്കെടുക്കുന്നു .
തുടർന്ന് അംഗങ്ങൾ നടത്തുന്ന വർണാഭമായ കലാവിരുന്ന്, ചിരിയുടെ മാലപ്പടക്കവുമായി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിംസ് ടീം അവതരിപ്പിക്കുന്ന കോമഡി ഷോ, മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 961102 2966 / 93437 24118