INDIANEWS MAIN

483 കിലോമീറ്റര്‍ പിന്നിട്ട് ഭാരത് ജോഡോയാത്ര ഇന്ന് കര്‍ണ്ണാടകയിലേക്ക്.

കേരളത്തിലും തമിള്‍നാട്ടിലുമായി 483 കിലോമീറ്റര്‍ പിന്നിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് കര്‍ണ്ണാടകയിലേക്ക്. 19 ദിവസത്തെ കേരള പര്യടനത്തിനും രണ്ടു ദിവസത്തെ തമിള്‍നാട് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്. ഗൂഡല്ലൂരില്‍ നിന്ന് രാവിലെ പുറപ്പെടുന്ന യാത്ര മേൽ കമ്മനഹള്ളിയിൽ വെച്ച് കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും. വന്‍സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനമായ കര്‍ണ്ണാടക ഒരുക്കിയിരിക്കുന്നത്.

ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ 21 ദിവസംകൊണ്ട് രാഹുല്‍ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. അതുകൊണ്ടു തന്നെ കർഷക നേതാക്കളുമായും പ്രദേശിക നേതാക്കളുമായും കൂടുതല്‍ സംവാദിച്ചായിരിക്കും രാഹുലിന്‍റെ കര്‍ണ്ണാടക പര്യടനം മുന്നേറുക. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ കേളീകൊട്ടായി ഭാരത് ജോഡോ യാത്രയെ മാറ്റാനുള്ള നീക്കത്തിലാണ് കോണ്ഡഗ്രസ്. അതിനാല്‍ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കർണാടകയിലെത്തിച്ച് വലിയ തരഗം സൃഷ്ടിക്കുവാനുള്ള തീവ്രയത്നത്തിലാണ് കര്‍ണ്ണാടക കോണ്‍ഗ്രസ്.

0