പിഎഫ്‌ഐ)യ്‌ക്കെതിരെ സംസ്ഥാന പൊലീസ് നടപടി ആരംഭിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യ്‌ക്കെതിരെ കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസും ചേർന്ന് രാജ്യവ്യാപകമായി നടത്തിയ അടിച്ചമർത്തലിന് ശേഷം, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് എതിരെ സംസ്ഥാന പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ എത്തി. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്.
പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിൻ്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്. യുഎപിഎ ചുമത്തിയാണ് നിരോധനമെന്നതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ യുഎപിഎ ചുമത്തിയാണ് പോലീസ് കേസെടുക്കുന്നത്. അതോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങാതെ ദീര്‍ഘകാലം ജയില്‍ കഴിയേണ്ടുന്ന അവസ്ഥയാണ് അത്തരക്കാര്‍ക്ക് ഉണ്ടാവുക.
എന്താണ് യുഎപിഎ?
രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഒരു സ്ഥാപനത്തെ “നിയമവിരുദ്ധമായ അസോസിയേഷൻ” ആയി പ്രഖ്യാപിക്കുവാനുള്ള നിയമമാണ് യുഎപിഎ (Unlawful Activities (Prevention) Act, 1967). ഒരു സംഘടന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഗവൺമെന്റിന് കണ്ടെത്തുകയാണെങ്കിൽ അത്തരം സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്.
യുഎപിഎ നിയമം അനുസരിച്ച്, “നിയമവിരുദ്ധമായ പ്രവർത്തനം” എന്നത് നേരിട്ടുള്ള അക്രമത്തിനോ ആക്രമണത്തിനോ കാരണമാകുന്ന ഭീകര പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, രാജ്യത്തിന്റെ പരമാധികാരത്തെയോ പ്രാദേശിക അഖണ്ഡതയെയോ അപകടപ്പെടുത്തുന്നതോ അതിന്റെ സാമ്പത്തിക സ്ഥിരതയെ തുരങ്കം വയ്ക്കുന്നതോ സമൂഹത്തില്‍ പൊരുത്തക്കേടും ശത്രുതാ വികാരവും ഉണ്ടാക്കുന്നതുമായ ഏതെങ്കിലും പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. , രാജ്യത്തെ വ്യത്യസ്ത മതങ്ങൾ, വംശീയ, ഭാഷ അല്ലെങ്കിൽ പ്രാദേശിക ഗ്രൂപ്പുകൾ അല്ലെങ്കിൽ ജാതികൾ അല്ലെങ്കിൽ കമ്മ്യൂണിറ്റികള്‍ എന്നിവയടെ ബന്ധങ്ങൾ തമ്മിലുള്ള വിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളും യുഎപിഎ പരിധിയില്‍ വരും.