വിരസത മാറ്റാന്‍ ജര്‍മന്‍ നഴ്‌സ് കൊന്നത് 106 രോഗികളെ
തന്റെ വിരസതമാറ്റാനായി ജര്‍മിനിയില്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനായ നഴ്‌സാണ് ഈ ക്രൂരത ചെയ്തത്. ജര്‍മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് എന്ന ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളും നാലു കൊലപാതക ശ്രമങ്ങളുടേയും പേരില്‍ നീല്‍സ് പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.