കലാകൈരളി സില്‍വര്‍ ജൂബലി, ഓണം-2022 ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ബെംഗളൂരുവിലെ പ്രമുഖ സംഘടനകളില്‍ ഒന്നായ സഞ്ജയ് നഗര്‍ കലാകൈരളി അസോസിയേഷന്‍റെ സില്‍വര്‍ ജൂബലി ഓണം-22 ആഘോഷങ്ങൾ പാലസ് ഗ്രൗണ്ടിൽ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉത്‌ഘാടനം ചെയ്തു. കേരള മുന്‍ സ്പീക്കറും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം ബി രാജേഷ്, മലയാള ചലചിത്ര രംഗത്തെ പ്രമുഖ താരങ്ങളായ ജയറാം, അനുശ്രീ, ഒളിന്പ്യന്‍ അഞ്ചു ബോബി ജോർജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് ആധുനിക മലയാള കാവ്യരംഗത്തെ പ്രമുഖ കവി മുരുകൻ കാട്ടാകട തന്‍റെ സ്വതസിദ്ധമായ കവിതാലാപനത്താല്‍ പ്രേക്ഷകരെ കൈയ്യിലെടുത്തു. തുടർന്ന് പ്രസിദ്ധ പിന്നണി ഗായകൻ എം ജി ശ്രീ കുമാർ പഴയതും പുതിയതുമായ ചലചിത്രഗാനങ്ങള്‍ കോർത്തിണക്കി അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

