ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണം
സുപ്രീം കോടതിയില്‍ പരാതിയുമായി നടി

Print Friendly, PDF & Email

നടിയെ അക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വിചാരണകോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു. കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതില്‍ ജഡ്ജി അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നു. ഫോറന്‍സിക് പരിശോധനക്ക് പീഡന ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ജഡ്ജി തടസ്സം നിന്ന് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങളില്‍ കൃത്രിമത്വം നടത്തിയവര്‍ക്കെതിരെ നടപടി വേണം. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും നീതിപൂര്‍വമായ അന്വേഷണം വേണം. രേഖകള്‍ വിളിച്ചു വരുത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയിലുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •