ദിലീപും കൂട്ടരും കൂട്ടത്തോടെ ഫോണുകള്‍ മാറ്റി. ഇന്ന് 2.30നു മുന്പില്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശം.

Print Friendly, PDF & Email

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ കേസിലെ ദിലീപ് അടക്കമുള്ള പ്രതികളെ മൂന്ന് ദിവസം, 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു വെങ്കിലും വീണ്ടും വെട്ടിലായിരിക്കുകയാണ് പ്രതികള്‍. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നും കണ്ടെത്തിയതോടെയാണ് പ്രതികളുടേമേല്‍ കുരുക്ക് വീണ്ടും മുറുകിയിരിക്കുന്നത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തൽ. ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയത്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതികളില്‍ നിന്ന് കണ്ടെത്തിയ ഫോണുകളുടെ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. അതോടെയാണ് ക്രൈംബ്രാഞ്ച് പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ദിലീപിന്‍റേയും സഹോദരന്‍റേയും 2 രണ്ട് ഫോണുകളും സഹോദരീ ഭര്‍ത്താവിന്‍റെ ഒരു ഫോണും പുതിയതാണെന്ന് കണ്ടെത്തിയത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇതോടെ ഇതോടെ കൂട്ടത്തോടെ മാറ്റിയ ഫോണുകളില്‍ കാര്യമായ തെളിവുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഈ ഫോണുകള്‍ ക്രൈം ബ്രഞ്ചിന് മുന്പില്‍ഹാജരാക്കുവാന്‍ പ്രതികള്‍ നിര്‍ബ്ബന്ധിതരാവുകയാണ്.അല്ലങ്കില്‍ ജാമ്യം റദ്ദു ചെയ്യപ്പെട്ട് പ്രതികള്‍ക്ക് ജയിലിലേക്ക് പോകേണ്ടി വരും.