മുല്ലപ്പെരിയാര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്

Print Friendly, PDF & Email

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കും.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാല് കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.

മുല്ലപ്പെരിയാര്‍ കേസ് നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. തമിഴ്‌നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനത്തിലേക്കെത്താന്‍ സമയം വേണമെന്ന കേരളത്തിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചുകൊണ്ടായിരുന്നു കേസ് പരിഗണിക്കാന്‍ മാറ്റിവച്ചത്. തമിഴ്നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്.

തമിഴ്നാട് തയാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് നാളത്തെ വാദത്തില്‍ കേരളം ആവശ്യപ്പെട്ടേക്കും. പുതിയ അണകെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •