കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയില്‍നിന്നു ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിങ്കപ്പൂരില്‍ വച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍നിന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമായില്ലെന്നു പറഞ്ഞാണ് ഉച്ചകോടി റദ്ദാക്കിയത്. ആണവായുധ പരീക്ഷണത്തിന്റെ പേരില്‍ ഇരവരും നടന്ന വാഗ്വാദങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായാണ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്.
ദുഖത്തോടെ പറയട്ടെ ഘോരമായ ദേഷ്യവും തുറന്ന പകയും അടുത്തിടെയുള്ള നിങ്ങളുടെ പ്രസ്താവനയില്‍ കാണുന്നു. അതുകൊണ്ടുതന്നെ, ഈ സാഹചര്യത്തില്‍ ഉച്ചകോടി അനുചിതമല്ല വ്യാഴാഴ്ച്ച രാവിലെ അയച്ച കത്തില്‍ ട്രംപ് വ്യക്തമാക്കുന്നു
കൊറിയയില്‍ ജയിലിലായിരുന്ന മൂന്ന് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കൂടിക്കാഴ്ച സംബന്ധിച്ച തീരുമാനമെടുക്കാന്‍ യു.എസ് സെക്രട്ടറി മൈകന്‍ പോംപ്യോ രണ്ടു പ്രാവശ്യം ഉത്തരകൊറിയയിലെ പ്യോങ്യാങില്‍ പോയിരുന്നു.
നേരത്തെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിവടക്കന്‍ കൊറിയയിലെ ജനവാസം കുറഞ്ഞ വടക്കു കിഴക്കന്‍ മേഖലയിലെ ആണവ പരീക്ഷണം നടത്തുന്ന സ്ഥലം ഉത്തര കൊറിയ തുടര്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തിരുന്നു. പര്‍വത പ്രദേശത്തെ മുന്ന് ടണലുകളും ഭൂമിക്കടിയിലെ ഭാഗവും നിരീക്ഷണ ടവ്വറുകളുമാണ് വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ വ്യാഴ്ച തകര്‍ത്തത്.
.