‘ആഗോള ജിഹാദി’നായി ഒരുങ്ങാന്‍ അൽ ഖ്വയ്ദ ആഹ്വാനം

Print Friendly, PDF & Email

അമേരിക്കയുടെ അവസാന സേനാംഗവും രാജ്യം വിട്ടതോടെ അഫ്ഗാന്‍ സ്വതന്ത്രമായെന്നും ഇനി മുസ്ലീം ഭൂമികള്‍ മോചിപ്പിക്കാന്‍ ആഗോള ജിഹാദ്ന് സമയമായെന്നുെം അല്‍ഖ്വയ്ദയുടെ ആഹ്വാനം. ആദ്യഘട്ടമായി കാശ്മീർ, പലസ്തീൻ, ഇസ്ലാമിക് മഗ്രിബ്, സൊമാലിയ, യെമൻ എന്നീ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കാനാണ് അല്‍ഖ്വയ്ദ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ പിടിച്ചെടുക്കാനായി ” ആഗോള ജിഹാദി” നാണ് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് അല്‍ ഖ്വയ്ദയുടെ പ്രസ്ഥാവനയെ കാണുന്നത്.

തീവ്രവാദ സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണില്‍‌ ഇടം കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ പ്രതിനിധിക്ക് മുതിർന്ന താലിബാൻ നേതാവ് ഷെർ മുഹമ്മദ് സ്റ്റനക്സായ് ഉറപ്പും നൽകിയിരുന്നു. എന്നാല്‍, പിന്നീട് കാശ്മീരിലെ മുസ്ലീമുകളുടെ പ്രശ്നം കണ്ടില്ലന്നു വെക്കാന്‍ കഴിയില്ല എന്ന നിലപാടിലേക്ക് താലിബാന്‍ മാറിയതിന്‍റെ തൊട്ടുപിന്നാലെയാണ് അൽ ഖ്വയ്ദയുടെ പ്രസ്താവനയും പുറത്ത് വന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകൾക്ക് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഈ പ്രസ്താവന ധൈര്യം പകരുവാനാണ് സാധ്യത. പാക്കിസ്ഥാൻ ഐഎസ്ഐയാണ് ഖായിദയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ,” എന്നാണ് ഇന്ത്യ കരുതുന്നത്.

താലിബാനെ കൂടാതെ ഹഖാനി നെറ്റ്വര്‍ക്ക്, അല്‍ഖ്വയ്ദ, ഐഎസ് ഐഎസ്, ഐഎസ് കെ, ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങി പതിറ്റാണ്ടുകളായി നിര്‍ജീവമായി കിടന്നിരുന്ന പല തീവ്രവാദ സംഘടനകളുടെ നേതാക്കളും അഫ്ഗാന്‍റെ മണ്ണിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലോകം ഭയപ്പെടുന്നതുപോലെ തന്നെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി അഫ്ഘാന്‍ മാറുന്നതിന്‍റെ സൂചനയായിട്ടാണ് ലോകരാജ്യങ്ങള്‍ ഈ നീക്കത്തെ കാണുന്നത്.