KERALANEWS MAIN

രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനുള്ളവർക്ക് മുൻഗണന.

രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനുള്ളവർക്ക് മുൻഗണന.
രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനുള്ളവർക്ക് വാക്സിൻ നൽകിയിട്ടേ ആദ്യ ഡോസുകാർക്ക് നൽകൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. അവര്‍ വാക്സിൻ കേന്ദ്രങ്ങളിലോ, ഓൺലൈൻ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതില്ല. അവരുടെ ലിസ്റ്റ് കൊവിൻ പോർട്ടലിൽ ലഭ്യമാക്കും. ആശാവർക്കർമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ വാക്സിൻ എടുക്കേണ്ട ദിവസവും കേന്ദ്രവും സമയവും അവരെ അറിയിക്കും. ആദ്യഡോസ്‌ കൊവിഷീൽഡ് എടുത്തവർ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിലും കൊവാക്‌സിൻ എടുത്തവർ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലുമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ കഴിഞ്ഞേ ആദ്യഡോസുകാരുടെ ഓൺലൈൻ ബുക്കിംഗ് അനുവദിക്കൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്‌സിന്‍ ഇനി മുതല്‍ സ്‌പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്. തീരുമാനമായി.