KERALANEWS MAIN

ജലീലിന്‍റെ രാജി “ഈസ് ഹി സ്റ്റിൽ ഇൻ ഓഫീസ്” എന്ന ഒറ്റ ചോദ്യത്തിനു മുന്പില്‍…

ലോകായുക്ത റിപ്പോർട്ടിനെതിരായ മന്ത്രി ജലീലിന്റെ റിട്ട് പെറ്റീഷനില്‍ ഹൈക്കോടയില്‍ വാദമുഖങ്ങള്‍ കൊന്കു കോര്‍ക്കുന്നതിനടയില്‍ ഈസ് ഹി സ്റ്റിൽ ഇൻ ഓഫീസ്’ (അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോ?) എന്ന ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യംമാണ് മന്ത്രി ജലീലിന്‍റെ പെട്ടന്നുള്ള രാജിയിലേക്ക് നയിച്ചത്. മന്ത്രിയെന്ന നിലയിലാണ് റിട്ട് പെറ്റീഷൻ നൽകിയതെന്നു വിശദീകരിച്ചെങ്കിലും ചോദ്യത്തിലെ അപകടം അവര്‍ തിരിച്ചറിഞ്ഞു. ജലീലിന്റെ നിർണായക റിട്ട് പെറ്റീഷൻ ഹൈക്കോടതി പരിഗണിക്കുന്നതിനു സാക്ഷിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീൻ അടക്കമുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവര്‍ ഇക്കാര്യം തിരുവനന്തപുരത്തുള്ള മന്ത്രിയെ അപ്പോള്‍ തന്നെ അറിയിക്കുകയായിരുന്നു. അതോടെ മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. വാദം നടക്കുന്നതിനിടയിൽ ജലീൽ രാജിവെച്ചതായി വാർത്ത പുറത്തു വന്നു. എന്നാൽ, കോടതിയെ ഇക്കാര്യം അറിയിക്കാനായില്ല. ലോകായുക്ത റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം ലോകായുക്തയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന കെ.ടി. ജലീലിന്‍റെ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റിവക്കുകയാണ് ചെയ്തത്. ഇതോടെ ഹർജി തള്ളി വിധിയാണ് ഉണ്ടാവുകയെങ്കിൽ രാജി അതിന്റെ പേരിലായിരുന്നുവെന്ന വ്യാഖ്യാനം വരും. അതൊഴിവാക്കാനാണ് കോടതിയിൽനിന്നുള്ള സൂചന ഉൾക്കൊണ്ട് രാജിയിലേക്ക് മന്ത്രി ജലീല്‍ പെട്ടെന്നു നീങ്ങിയത്. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് മന്ത്രി ജലീല്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ വാദം കേട്ടത്.