അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക്.

Print Friendly, PDF & Email

തീരദേശത്തെ കായിക വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളില്‍ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, വിശ്രമ മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടെയാണ് പദ്ധതി. ദേശീയ മീറ്റുകളടക്കമുള്ള കായിക മത്സരങ്ങളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഫിഷറീസ് സ്‌കൂളിലെ കായിക താരങ്ങള്‍ പരിശീലനം നടത്തുന്നത് വലപ്പാട് ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ്. നാട്ടിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ അത് ലറ്റുകള്‍ പരിശീലനം തുടരുന്നതും ഇവിടെത്തന്നെ. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. ഗീതാ ഗോപി എം എല്‍ എ യുടെ പരിശ്രമത്തിന്റെ ഫലമാണ് ബഡ്ജറ്റില്‍ സിന്തറ്റിക് ട്രാക്കിനായി തുക അനുവദിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരദേശ കിഫ്ബി ഫണ്ട് 3 മൂന്ന് കോടി ഉപയോഗിച്ച് ഫിഷറീസ് സ്‌കൂളില്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചിരുന്നു.

Pravasabhumi Facebook

SuperWebTricks Loading...