അതിരപ്പിള്ളിയില്‍ വീട്ടുവരാന്തയിലെത്തിയ ചീങ്കണ്ണി പരിഭ്രാന്തി പരത്തി

Print Friendly, PDF & Email

അതിരപ്പിള്ളിയില്‍ വീട്ടുവരാന്തയിലെത്തിയ ചീങ്കണ്ണി പരിഭ്രാന്തി പരത്തി. വെള്ളച്ചാട്ടം ജംഗ്ഷനിലെ തച്ചിയേത്ത് ഷാജുവിന്റെ വീട്ടിലാണ് ചീങ്കണ്ണി എത്തിയത്. രാവിലെ 5നായിരുന്നു സംഭവം. വലിയ ശബ്ദം കേട്ടാണ് വി.എസ്.എസ് പ്രവര്‍ത്തകനായ ഷാജു വാതില്‍ തുറന്നത്. വരാന്തയില്‍ വായും പിളര്‍ന്നു കിടന്ന വലിയ ചിങ്കണ്ണിയെ കണ്ട് ഷാജു ഭയന്നോടി. തുടര്‍ന്ന് ജനലിലൂടെ പൈപ്പിട്ട് ഇതിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ അക്രമാസക്തമായ ചീങ്കണി പരിസരത്തു നിന്ന് നീങ്ങിയില്ല. വിവരം അറിഞ്ഞെത്തിയ പരിസരവാസികളും ചീങ്കണ്ണിയെ തുരത്താന്‍ ശ്രമിച്ചു. ഇതിനിടെ വനപാലകരും എത്തി. കൂടുതല്‍ ആളുകളെ കണ്ട ചീങ്കണ്ണി പിന്നീട് പുഴയിലേയ്ക്ക് ഇഴഞ്ഞുപോയി. ഇതിനിടെ പരിസരത്തെ കുഴിയിലേക്കും വീണു. എന്നാല്‍ വീണ്ടും കുടുക്കിട്ട് പിടിച്ച് കരയ്ക്ക് കയറ്റിയ ചീങ്കണ്ണിയെ പുഴയിലേക്ക് വിടുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •