INDIANEWS MAIN

മണ്ഡികള്‍ക്ക് പുറത്ത് വിളവുകള്‍ വിറ്റ കര്‍ഷകരെ പറ്റിച്ച് വ്യാപാരികള്‍. കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്ത് വിൽപന നടത്തിയ കര്‍ഷകരെ വഞ്ചിജിച്ച് കച്ചവടക്കാര്‍. 150ഓളം കർഷകരുടെ 2600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്ക് നൽകി വ്യാപാരികൾ തട്ടിയെടുത്തത്. ഏതാണ്ട് അഞ്ച് കോടിയുടെ കാര്‍ഷക വിളവുകള്‍ ഇപ്രകാരം തട്ടിയെടുത്തുവെന്നാണ് പുറത്തു വന്ന വിവരം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം തട്ടിപ്പുകളുടെ കൂടുതല്‍‍ പരാതികള്‍ ഉയരുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കൃഷിമന്ത്രി കമൽ പട്ടേലിന്റെയും ജില്ലകളിൽനിന്നുള്ളവരാണ് പറ്റിക്കപ്പെട്ടവരിൽ കൂടുതൽ പേരുമെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മണ്ഡികൾക്ക് പുറത്തുള്ള വ്യാപാരികൾക്ക് കാർഷികവിളകൾ വിറ്റ കർഷകര്‍ക്ക് പണത്തിനു പകരം ചെക്കാണ് വിളകളുടെ വിലയായി വ്യാപാരികള്‍ നല്‍കിയത്. ചെക്കുകൾ ബാങ്കുകൾ മടക്കിയതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ട വിവരം കർഷകർ അറിയുന്നത്. തുടർന്ന് മണ്ഡികളിൽ ബന്ധപ്പെട്ടപ്പോൾ ഈ വ്യാപാരികളെക്കുറിച്ചുള്ള ആര്‍ക്കും യാതൊരു വിവരവും ഇല്ല. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് കച്ചവടം നടത്തിയ ഈ വ്യാപാരികൾ നല്‍കിയത് വ്യാജ അഡ്രസ് ആയിരുന്നു. 150ഓളം കർഷകരുടെ 2600 ക്വിന്റലോളം കാർഷിക വിളകളാണ് ഇങ്ങനെ വണ്ടിച്ചെക്ക് നൽകി വ്യാപാരികൾ തട്ടിയെടുത്തത്. കര്‍ഷകര്‍ പോലീസില്‍ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പു വിവരം പുറത്തായത്. കൂടുതല്‍ പരാതികള്‍ സ്റ്റേഷനുകളില്‍ എത്തിക്കൊണ്ടാണിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 500 ഓളം കർഷകർ ഇതുവരെ തട്ടിപ്പിനിരയായതായാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദേവാസിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിൽ സമാന പരാതിയുമായി 22 കർഷകർ പ്രതിഷേധിച്ചിരുന്നു. സെഹോർ, ഹാർദ, ഹൊസങ്കബാദ് ജില്ലകളിൽനിന്ന് മാത്രം 150 കർഷകരാണ് തട്ടിപ്പിനിരയായത്.

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്ത് വിൽപന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ ഇളവ് ചെയ്തതോടെയാണ് ഇത്തരം തട്ടിപ്പിന് വഴിയൊരുങ്ങിയത്. കേന്ത്രസര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേര്‍ഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍-2020 (Farmers’ Produce Trade and Commerce (Promotion and Facilitation) Bill-2020), നിയമമായതോടെ പാന്‍കാര്‍ഡ് ഉള്ള ആര്‍ക്കും യദേഷ്ടം മണ്ഡികള്‍ക്ക് പുറത്ത് കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഇങ്ങനെ ലഭിച്ച അനുവാദത്തിനു പുറത്താണ് ഇപ്പോള്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ വ്യാപകമായി തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.

രാജ്യം മുഴുവന്‍ പുതിയ കാര്‍ഷക സമരങ്ങള്‍ക്കെതിരെയുള്ള കര്‍ഷകസമരം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പുതിയ തട്ടിപ്പ് രീതി പുറത്തു വന്നത് കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജവും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുമായിരിക്കുകയാണ്. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കേന്ദ്രസർക്കാരുമായി ഇന്നലെ നടന്ന ചർച്ചയിൽ മധ്യപ്രദേശിലെ കർഷകർ തട്ടിപ്പിനിരയായ സംഭവം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ നിയമം വ്യാപകമായി കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ആശങ്കപ്പെടുകയാണ് കര്‍ഷകര്‍

0