കൊറോണയെ പടിക്കു പുറത്താക്കാന്‍ രാജ്യം സമ്പൂർണ അടച്ചിടലിലേക്ക്…
കൊറോണയെ(കോവിഡ്-19) വൈറസിനെ പടിക്കു പുറത്താക്കാന്‍ രാജ്യം സമ്പൂർണ അടച്ചിടലിലേക്ക് (ലോക്ക് ഡൗൺ) നീങ്ങുകയാണ്. കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണപ്രദേശങ്ങളും ‘അടച്ചിടൽ’ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളം, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ഗോവ, നാഗാലാൻഡ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, അരുണാചൽപ്രദേശ്, ബിഹാർ, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ചണ്ഡീഗഢ്, ഡൽഹി, ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് സന്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംന്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഭാഗികമായ അടയ്ക്കൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അടച്ചിടൽ നടപടി കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. നിര്‍ദ്ദേശം പാലിക്കാതെ പുറത്തിറങ്ങി അനാവശ്യമായി കറങ്ങിനടക്കുന്നവര്‍ക്കെതിരെ കേസെടുക്കാവാനും ശിക്ഷ ഉറപ്പുവരുത്തുവാനും ഉള്ള കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കൊറോണക്കെതിരെയുള്ള അടച്ചുപൂട്ടല്‍ വിജയിപ്പിക്കുന്നതിനായി ഇന്ന്(ചൊവ്വാഴ്ച) അർധരാത്രി 12 മണിയോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കു പുറമേ ആഭ്യന്തരയാത്രാ വിമാന സർവീസുകളും പൂര്‍ണ്ണമായും നിർത്തിവക്കും. എന്നാല്‍ ചരക്കുവിമാനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല. രാജ്യത്ത് യാത്ര ടെയിന്‍ സര്‍വ്വീസുകളും സംസ്ഥാനാന്തര ബസ് സര്‍വ്വീസുകളും നേരത്തെ തന്നെ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയായിരുന്നു.

