ഇന്ധന തീരുവ കുത്തനെ ഉയര്‍ത്തി. കൂട്ടിയത് പെട്രോളിന് 10 രൂപയും ഡീസലിന് 15 രൂപയും. ഇക്കുറി കൊറോണയെ അതിജീവിക്കാന്‍…?

Print Friendly, PDF & Email

 

പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് 10 രൂപയും ഡീസലിന് 15 രൂപയുമാണ് കൂട്ടിയത്. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചില്ലറ വില്‍പന വിലയില്‍ മാറ്റം വരില്ല.

പെട്രോളിനും ഡീസലിനും റോഡ്‌ ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ ലിറ്ററിന് 8 രൂപയുടെ വര്‍ധനവാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. എക്‌സൈസ് തീരുവ പ്രെട്രോളിന് 2 രൂപയും ഡീസലിന് 5 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടാവുക. ഇതോടെ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. നരേന്ദ്രമോദി 2014ല്‍ അധികാരത്തിലേറുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്‌സൈസ് തീരുവ.

ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് ആയിരുന്നു ഇന്ധനത്തിന് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് വരുത്തിയത്. കൊവിഡ് 19 പ്രതിസന്ധി മറികടക്കാനാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ന്യായീകരണം.

  •  
  •  
  •  
  •  
  •  
  •  
  •