കൊറോണയെ തടയാന്‍ ഹിന്ദു മഹാസഭയുടെ ആദ്യ ഗോമൂത്ര പാര്‍ട്ടി ഇന്ന്
‘ഓം നമഃ ശിവായ’ ജപിച്ച് ശരീരത്തില്‍ ചാണകം പുരട്ടിയാല്‍ കൊറോണ വൈറസ് ബാധിക്കാതെ രക്ഷപ്പെടാമെന്ന് അവകാശപ്പെട്ട ഹിന്ദുമഹാസഭാ അദ്ധ്യക്ഷന്‍ ചക്രപാണി മഹാരാജ്ന്‍റെ നേതൃത്വത്തില്‍ കൊറോണയെ നേരിടാന്‍ നടത്തുന്ന ആദ്യത്തെ ഗോമൂത്ര പാര്‍ട്ടി ഇന്ന്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഹിന്ദുമഹാസഭ ഭവനിലാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പോസ്റ്റരും മഹാസഭ പുറത്തുവിട്ടിട്ടുണ്ട്. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്, യുവസനാത സേവാ സന്‍ഗത് ദേശീയ പ്രസിഡണ്ട് ബംബും താക്കൂര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ ചിത്ര സഹിതമാണ് പോസ്റ്റര്‍. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാനായി ഇത്തരം ഗോമൂത്ര പാര്‍ട്ടികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കുവാനാണ് ഹിന്ദുമഹാസഭയുടെ തീരുമാനം. കൂടാതെ കൊറോണ വൈറസിനെതിരെ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി മഹാരാജ് പറയുന്നു.