പൗരത്വ ഭേദഗതി ബില്‍: ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എതിരെ തിരിയുന്നു. കടുത്ത വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാസ്സായതോടെ ലോക രാഷ്ട്ര ങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടുകയാണ്. രാജ്യത്തിന്‍റെ ബഹുസ്വരതയില്ഡ നിന്നും മതനിരപേക്ഷതയില്‍ നിന്നുമുള്ള തിരിച്ചു പോക്കിന്‍റെ സൂചനയാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് ലോകരാഷ്ട്രങ്ങളുടെ വിലയിരുത്തല്‍. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്പോള്‍ ഭാഷ, മതം വര്‍ഗ്ഗം തുടങ്ങിയുള്ള യാതൊരു വിവേചനവും പാടില്ല എന്ന അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് ലോകരാഷ്ടങ്ങള്‍ കരുതുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് ഐക്യരാഷ്ട്ര സഘടനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്നും പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട് വ്യക്തമാക്കിയത്. വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരുകയാണെന്ന് ഐക്യ രാഷ്ട്ര സഭ വ്യക്താവ് പറഞ്ഞു. നിയമ നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്.
യുഎന്‍ നെ കൂടാതെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കെതിരെ രംഗത്തു വന്നു. പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്നും വിഷയത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേര്‍പ്പെടുത്തുമെന്നും യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യുഎസ് ഫെഡല്‍ കമ്മീഷന്‍
അടുത്ത ഞായറാഴ്ച ഗോഹട്ടിയില്‍ വച്ചു നടക്കേണ്ട ഇന്ത്യ ജപ്പാന്‍ ഉച്ചകോടിയില്‍ നിന്ന് ജപ്പാന്‍ പിന്മാറിയത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യക്കേറ്റ മറ്റൊരു വലിയ തിരിച്ചടിയാണ്. പൊരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് ഗോഹട്ടിയില്‍ പ്രതിക്ഷേധം തുടരുന്ന സാഹചര്യത്തില്‍ ഉച്ചകോടി നടക്കുന്നത് സുരക്ഷിതമായിരിക്കുകയില്ല എന്ന കാരണം പറഞ്ഞാണ് ജപ്പാന്‍ പിന്മാറിയിരിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തേയും അടുത്ത സുഹൃത്തായിരുന്ന ബെംഗ്ലാദേശുമായുള്ള ബന്ധത്തിലും പൗരത്വ ഭേദഗതി ബില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു വെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടിസ്ഥാന രഹിതമായ പ്രഖ്യാപനമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ബെംഗ്ലാദേശ് ഈ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

