പൗരത്വനിയമം: അറുപതോളം ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
മതം മാനദണ്ഡമാക്കി പൗരത്വം നല്‍കാനുള്ള വ്യവസ്ഥകളടങ്ങിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്പില്‍ എത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള മുസ്‌ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ), ജയ്‌റാം രമേഷ് (കോൺഗ്രസ്), രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദൾ, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീൻ ഒവൈസി , തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർ.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്‌ലിം അഡ്വക്കറ്റ്‌സ് അസോസിയേഷൻ തുടങ്ങി രാജ്യമെന്പാടുമുള്ള നിരവധി സംഘടനകളും വ്യക്തികളും പരാധിയുമായി സുപ്രീം കോടതിയെ സമീപിച്ചുട്ടുണ്ട്