മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു
മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. 288 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. 56 അംഗങ്ങളള്ള ശിവസേന ബിജെപിയുടെ സഖ്യകക്ഷിയായിട്ടാണ് മത്സരിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി പഥത്തിനായിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിക്ക് മന്ത്രിസഭാ രൂപീകരണത്തിന് പിന്തുണ നല്ഡിയിട്ടില്ല. അതോടെ രൂപം കൊണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് ദേവേന്ദ്ര ഫഡ്‌നവിസിനെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.

