തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം : മസ്ജിദ് ന് പകരം ഭൂമി

Print Friendly, PDF & Email

അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രിം കോടതിയുടെ അനുമതി. കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസത്തിനകം ഒരു ട്രസ്റ്റ് രൂപീകരിച്ച് ആ ട്രസ്റ്റിന് തര്‍ക്കഭൂമി കൈമാറണമെന്നും ആ ട്രസ്റ്റയിരിക്കും ക്ഷേത്ര നിർമ്മാണവും തുടര്‍ ഭരണവും നിര്‍വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്. മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് അയോദ്ധ്യയില്‍ തന്നെ മറ്റൊരിടത്ത് അഞ്ച് ഏക്കർ ഭൂമി കൊടുക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. .ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഏക വിധിയില്‍ പറയുന്നു. വിശ്വാസികളുടെ വിശ്വാസം കോടതിക്ക് അംഗീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അയോധ്യ രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പേ രാം ഛബൂത്രയെയും സീതാ രസോയിയെയും ഹിന്ദുക്കള്‍ ആരാധിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. എന്നാല്‍ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •