ഡോ.അഗര്‍വാള്‍സ് കണ്ണ് ആശുപത്രിയുടെ 9-ാംശാഖ ആര്‍ആര്‍ നഗറില്‍ ആരംഭിച്ചു.
ഇന്ത്യയിലെ പ്രശസ്ത കണ്ണാശപത്രി ശൃംഖലയായ ഡോ.അഗവര്‍വാള്‍സ് കണ്ണാശുപത്രിയുടെ ബെംഗളൂരുവിലെ ഒന്പതാമത്തെ ശാഖ രാജരാജേശ്വരി നഗറില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരമായ അഷിക രംഗനാഥ് ഉത്ഘാടനം ചെയ്തു. ലേസര്‍ ഓപ്പറേഷന്‍ അടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സംസ്ഥാനത്തെ 13മത്തെ കണ്ണാശുപത്രിയാണ് രാജാജിനഗറില്‍ ഉത്ഘാടനം ചെയ്യപ്പെട്ടത്. നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു സംന്പൂര്‍ണ്ണ കണ്ണാശുപത്രി എന്ന ലക്ഷ്യം സഫലമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് രജരാജേശ്വരി നഗറില്‍ പുതിയ യൂണിറ്റ് തുടങ്ങിയിരിക്കുന്നതെന്ന് അഗവാള്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍ ഡോ.അഷര്‍ അഗര്‍ വാള്‍ പറഞ്ഞു. അതിന്‍റെ ഭാഗമായി നഗരത്തില്‍ നഗരത്തില്‍ ബനശങ്കരിയിലടക്കം മൂന്ന് യൂണിറ്റുകള്‍ ഉടന്‍ ആരംഭിക്കും. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, കേരള, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്‍മാന്‍, വെസ്റ്റ് ബെംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി 70ല്‍ പരം യൂണിറ്റുകളുള്ള രാജ്യത്തെ ഏറ്റവും വലിയ കണ്ണാശുപത്രി ശൃംഖലയാണ് 1957ല്‍ ആരംഭിച്ച ഡോ.അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍.

