കര്‍ണ്ണാടകയില്‍ ലോക‍് ഡൗണ് മെയ് 19 വരെ…

Print Friendly, PDF & Email

കര്‍ണ്ണാടകയില്‍ ലോക്ഡൗണ്‍ അവസാനിക്കുക മെയ് 19ന്. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു തൊട്ടു മുന്പാണ് മെയ് 19വരെ കര്‍ണ്ണാടകയില്‍ ലോക്‍ഡൗണ്‍ നീട്ടിയതായി കര്‍ണ്ണാടക ചീഫ് സെക്രട്ടറി ടിഎം വിജയ് ഭാസ്കര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് 19ന് പുതിയ നിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി തുടരുവാനാണ് ചീഫ് സെക്രട്ടറി കര്‍ണ്ണാടത്തിലെ എല്ലാ ജില്ലാ – പോലീസ് മേധാവികള്‍ക്കും നല്‍കിയ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണ്ണാടകയില്‍ 1147 കോവിഡ് -19 രോഗികളും 37 കോവിഡ് അനുബന്ധ മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്‍ഡൗണില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി യദ്യൂരപ്പ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇന്ന് രാവിലെ 11മണിക്ക് വിധാന്‍സൗദയിലെ കോണ്‍ഫ്രന്‍സ് ഹാളിലാണ് യോഗം ചേരുക. ഇതോടെ കര്‍ണ്ണാടകയില്‍ ലോക്‍ഡൗണില്‍ നടപ്പിലാക്കേണ്ട ഇളവുകളെപറ്റിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പറ്റിയും കൃത്യമായ രൂപരേഖ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •