INDIANEWS MAIN

ഉന്നാവോ പെണ്‍കുട്ടിക്ക് ഉണ്ടായ വാഹനാപകടം, ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ സഹായികളായ മറ്റ് എട്ടുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

2017ല്‍ ജോലി തേടി ബന്ധുവിനൊപ്പം എം എല്‍ എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എം എല്‍ എ ബലാല്‍സംഗം ചെയ്‌തുവെന്നാണ് കേസ്. തുടര്‍ന്ന് പരാതിയുമായി പോയ പെണ്‍കുട്ടിയുടെ അച്ചനെ എംഎല്‍എയുടെ സഹോദരന്‍ കൊന്നകേസില്‍ സഹോദരന്‍ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറും അറസ്റ്റിലായി. ഒരു വര്‍ഷത്തോളമായിഇരുവരും ജയിലില്‍ കഴിയുകയാണ്.ഇരുവരും ജയിലിലാണെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഇവരവിടെ കഴിയുന്നത്. എന്ത് ആജ്ഞയും തയ്യാറായ കിങ്കരന്മാര്‍ പുറത്ത് വിലസുന്നു. ഇവരുടെ ഉത്തരവു പ്രകാരം പരാതിക്കാരും സക്ഷികളും തെളിവുകളുമെല്ലാം ഇല്ലാതാക്കാനായി മനപൂര്‍വ്വം വരുത്തിയ അപകടമാണ് ഉന്നാവയില്‍ ഉണ്ടായതെന്നാണ്. വ്യാപകമായി ഉയരുന്ന പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എംഎല്‍എയേയും സഹോദരനേയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചത്. ഉന്നാവോയിലുള്ള കുടുംബം റായ്ബറേലി ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കാറില്‍ പോകവെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തെങ്കിലും രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. ഇടിച്ച ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച അംഗരക്ഷകനും അപകടസമയത്ത് ഇവരുടെ കൂടെയില്ലായിരുന്നു. ഇതെല്ലാമാണ് മനപൂര്‍വ്വം വരുത്തിയ അപകടമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

0