ദുബായ് ബസ് അപകടം. മരണപ്പെട്ടമലയാളികളുടെ മൃതശരീരങ്ങള്‍ നാട്ടില്‍ കൊണ്ടുവരുവാനുള്ള ശ്രമം തുടരുന്നു.

Print Friendly, PDF & Email

ദു​​​​​​ബായിലുണ്ടായ ബ​​​​​​​​സ് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ​​​​​​ എ​​​​​​​​ട്ടു മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​ളു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 17 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ൽ 12 പേ​​​​​​​ർ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ്. ദുബായിലെ ഷെ​​​​​​യ്ഖ് മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബി​​​​​​ൻ സാ​​​​​​യി​​​​​​ദ് റോ​​​​​​ഡി​​​​​​ലാണ് അപകടം ഉണ്ടായത്. ഒ​​​​​​​​മാ​​​​​​​​നി​​​​​​​​ലെ മ​​​​​​​​സ്ക​​​​​​​​റ്റി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു ദു​​​​​​​​ബാ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​ന്ന ബ​​​​​​​​സാ​​​​​​​​ണ് വ്യാ​​​​​​​​ഴാ​​​​​​​​ഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം യു​​​​​​എ​​​​​​ഇ സ​​​​​​മ​​​​​​യം 5.40ന് ​​​​​​ദു​​​​​​​​ബാ​​​​​​​​യി​​​​​​​​ലെ റാ​​​​​​​​ഷി​​​​​​​​ദി​​​​​​​​യ മെ​​​​​​​​ട്രോ സ്റ്റേ​​​​​​​​ഷ​​​​​​​​നു സ​​​​​​​​മീ​​​​​​​​പത്ത് അ​​​​​​​​പ​​​​​​​​ക​​​​​​​​ടത്തിൽപ്പെട്ടത്. ബ​​​​​​സു​​​​​​ക​​​​​​ൾ​​​​​​ക്കും വ​​​​​​ലി​​​​​​യ വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​മി​​​​​​ല്ലാ​​​​​​ത്ത റോ​​​​​​ഡി​​​​​​ൽ ഹൈ​​​​​​റ്റ് ബാ​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. ബ​​​​​​​​സി​​​​​​​​ന്‍റെ ഇ​​​​​​​​ട​​​​​​​​തു​​​​​​​​വ​​​​​​​​ശ​​​​​​​​ത്തു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രാ​​​​​​​​ണ് മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രി​​​​​​​​ലേ​​​​​​​​റെ​​​​​​​​യും. 31 പേ​​​​​​​​രാ​​​​​​​​ണു ബ​​​​​​​​സി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.

കോ​​​​​​​​ട്ട​​​​​​​​യം പാ​​​​​​​​ന്പാ​​​​​​​​ടി സ്വ​​​​​​​​ദേ​​​​​​​​ശി വി​​​​​​​​മ​​​​​​​​ൽ കാ​​​​​​ർ​​​​​​ത്തി​​​​​​കേ​​​​​​യ​​​​​​ൻ (അ​​​​​​​​പ്പു-35), ത​​​​​​ല​​​​​​ശേ​​​​​​രി ചേ​​​​​​റ്റം​​​​​​കു​​​​​​ന്നി​​​​​​ന​​​​​​ടു​​​​​​ത്ത സ​​​​​​റീ​​​​​​നാ​​​​​​സി​​​​​​ലെ എ.​​​​​​ടി.​ ഉ​​​​​​മ്മ​​​​​​ർ (65), മ​​​​​​ക​​​​​​ന്‍ ന​​​​​​ബീ​​​​​​ല്‍ ഉ​​​​​​മ്മ​​​​​​ർ (21),ദു​​​​​​​​ബാ​​​​​​​​യി​​​​​​​​ലെ സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​നാ​​​​​​​​യ തൃ​​​​​​​​ശൂ​​​​​​​​ർ ത​​​​​​​​ളി​​​​​​​​ക്കു​​​​​​​​ളം സ്വ​​​​​​​​ദേ​​​​​​​​ശി ജ​​​​​​​​മാ​​​​​​​​ലു​​​​​​​​ദ്ദീ​​​​​​​​ൻ(47), തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം സ്വ​​​​​​​​ദേ​​​​​​​​ശി ദീ​​​​​​​​പ​​​​​​​​കു​​​​​​​​മാ​​​​​​​​ർ(40), വാ​​​​​​​​സു​​​​​​​​ദേ​​​​​​​​വ​​​​​​​​ൻ വി​​​​​ഷ്ണു​​​​​ദാ​​​​​സ്, തൃ​​​​​​​​ശൂ​​​​​​​​ർ ചെ​​​​​ന്പൂ​​​​​ക്കാ​​​​​വ് സ്വ​​​​​​​​ദേ​​​​​​​​ശി കി​​​​​​​​ര​​​​​​​​ൺ ജോ​​​​​​​​ണി(25), ക​​​​​ണ്ണൂ​​​​​ർ മൊ​​​​​റാ​​​​​ഴ സ്വ​​​​​ദേ​​​​​ശി രാ​​​​​​​​ജ​​​​​​​​ൻ പു​​​​​​​​തി​​​​​​​​യ​​​​​​​​പു​​​​​​​​ര​​​​​​​​യി​​​​​​​​ൽ(49) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ. അവരുടെ മൃതശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം തുടരുകയാണ്. ര​​​​​​ണ്ടു പാ​​​​​​ക് സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളും അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്, ഒ​​​​​​മാ​​​​​​ൻ സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളും മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

മരിച്ച മലയാളികള്‍:
ത​​​​​​ല​​​​​​ശേ​​​​​​രി​​​​​​യി​​​​​​ലെ റി​​​​​​യ​​​​​​ല്‍ എ​​​​​​സ്റ്റേ​​​​​​റ്റ് ബി​​​​​​സി​​​​​​ന​​​​​​സു​​​​​​കാ​​​​​​ര​​​​​​നാ​​​​​​ണ് മരിച്ച ഉ​​​​​​മ്മ​​​​​​ർ. മ​​​​​​ക​​​​​​ന്‍ ന​​​​​​ബീ​​​​​​ല്‍ ദു​​​​​​ബാ​​​​​​യ് എ​​​​​​യ​​​​​​ര്‍​പോ​​​​​​ര്‍​ട്ടി​​​​​​ലെ എ​​​​​​യ​​​​​റോ​​​​​നോ​​​​​​ട്ടി​​​​​​ക് എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റാ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സം 30 നാ​​​​​​യി​​​​​​രു​​​​​​ന്നു ഉ​​​​​​മ്മ​​​​​​ര്‍ വി​​​​​​ദേ​​​​​​ശ​​​​​​ത്തേ​​​​​​ക്കു പോ​​​​​​യ​​​​​​ത്. മ​​​​​​സ്ക​​​​​​റ്റി​​​​​​ൽ പെ​​​​​​രു​​​​​​ന്നാ​​​​​​ൾ ആ​​​​​​ഘോ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞു​​​​​​ള്ള മ​​​​​​ട​​​​​​ക്ക​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ലാ​​​​​​ണ് ഉ​​​​​​മ്മ​​​​​​റും മ​​​​​​ക​​​​​​നും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ച​​​​​​ത്. എ.​​​​​​ടി. സ​​​​​​റീ​​​​​​ന​​​​​​യാ​​​​​​ണ് ഉ​​​​​​മ്മ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ: മ​​​​​​റ്റു മ​​​​​​ക്ക​​​​​​ള്‍: ലു​​​​​​ബ്‌​​​​​​ന (മ​​​​​​സ്ക​​​​​​റ്റ്), അ​​​​​​ബ്ദു​​​​​​ള്ള (ക​​​​​​ച്ച​​​​​​വ​​​​​​ടം, ത​​​​​​ല​​​​​​ശേ​​​​​​രി), അ​​​​​​മ്‌​​​​​​ന (വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​നി). മ​​​​​​രു​​​​​​മ​​​​​​ക​​​​​​ന്‍: ഇ​​​​​​ജ്ജാ​​​​​​സ് (മ​​​​​​സ്‌​​​​​​ക്ക​​​​​​റ്റ്). സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ള്‍: റ​​​​​​ഹ്മാ​​​​​​ന്‍, ഖാ​​​​​​ലി​​​​​​ദ്, ഇ​​​​​​സ്മ​​​​​​യി​​​​​​ല്‍, ഇ​​​​​​സ്ഹാ​​​​​​ഖ്.

മൊ​​​റാ​​​ഴ പാ​​​ളി​​​യ​​​ത്ത്‌​​​വ​​​ള​​​പ്പ് സ്വ​​​ദേ​​​ശി പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ രാ​​​ജ​​​ൻ ദു​​​ബാ​​​യി​​​ൽ സ്റ്റോ​​​ർ കീ​​​പ്പ​​​റാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ളി​​​യ​​​ത്ത്‌​​​വ​​​ള​​​പ്പി​​​ലെ പ​​​രേ​​​ത​​​നാ​​​യ പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ ഗോ​​​പാ​​​ല​​​ൻ-​​​നാ​​​രാ​​​യ​​​ണി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സു​​​ജ​​​ന. നേ​​​ഹ ഏ​​​ക മ​​​ക​​​ളാ​​​ണ്. മ​​​രു​​​മ​​​ക​​​ൻ: രാ​​​ഹു​​​ൽ.

ദു​​​​​​ബാ​​​​​​​​​​യി​​​​​​ൽ സെ​​​​​​ഞ്ചു​​​​​​റി മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ ക​​​​​​ന്പ​​​​​​നി​​​​​​യി​​​​​​ൽ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​ണ് ദീ​​​​​​പ​ കു​​​​​​മാ​​​​​​ർ. ഭാ​​​​​​ര്യ ആ​​​​​​തി​​​​​​ര, മ​​​​​​ക​​​​​​ൾ അ​​​​​​തു​​​​​​ല്യ(4) എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​​​​ട്ടു​​​​​​ണ്ട്. കൊ​​​​​​ച്ചു​​​​​​വേ​​​​​​ളി, മാ​​​​​​ധ​​​​​​വ​​​​​​പു​​​​​​രം, ടൈ​​​​​​റ്റാ​​​​​​നി​​​​​​യം പി ​​​​​​ഒ ടി ​​​​​​സി 32/223 ജ​​​​​​യ ഭ​​​​​​വ​​​​​​നി​​​​​​ൽ, പി ​​​​​​മാ​​​​​​ധ​​​​​​വ​​​​​​ൻ- പ്ര​​​​​​ഭു​​​​​​ല ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ മൂ​​​​​​ന്നു മ​​​​​​ക്ക​​​​​​ളി​​​​​​ൽ ഇ​​​​​​ള​​​​​​യ​​​​​​വ​​​​​​നാ​​​​​​ണ് ദീ​​​​​​പ​​​​​​കു​​​​​​മാ​​​​​​ർ.

കി​​​​​ര​​​​​ണ്‍ ജോ​​​​​ണി തൃ​​​​​ശൂ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ വ​​​​​ട​​​​​ക്കാ​​​​​ഞ്ചേ​​​​​രി പൂ​​​​​മ​​​​​ല വ​​​​​ട്ടാ​​​​​യി വ​​​​​ള്ളി​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ൽ ജോ​​​​​ണി​​​​​യു​​​​​ടെ മ​​​​​ക​​​​​നാ​​​​ണ്. അ​​​​​വി​​​​​വാ​​​​​ഹി​​​​ത​​​​​നാ​​​​​യ കിരൺ അ​​​ബു​​​ദാ​​​ബി ഫ​​​യ​​​ർ​​​കോ ക​​​ന്പ​​​നി​​​യി​​​ൽ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. അ​​​​​മ്മ: ജീ​​​​​ന. ഏ​​​​​ക സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ജെ​​​​​റി​​​​​നും ഗ​​​​​ൾ​​​​​ഫി​​​​​ലാ​​​​​ണ്.

ത​​​​​​ളി​​​​​​ക്കു​​​​​​ളം അ​​​​​​റ​​​​​​യ്ക്ക​​​​​​വീ​​​​​​ട്ടി​​​​​​ൽ മു​​​​​​ഹ​​​​​​മ്മ​​​​​​ദു​​​​​​ണ്ണി​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​നാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച ജ​​​​​​മാ​​​​​​ലു​​​​​​ദ്ദീ​​​​​​ൻ (47). ദു​​​​​​ബാ​​​​​​യി​​​​​​ൽ സാ​​​​​​മൂ​​​​​​ഹി​​​​​​ക പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​യ ജ​​​​​​മാ​​​​​​ലു​​​​​​ദ്ദീ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​പ്രി​​​​​​ലി​​​​​​ൽ നാ​​​​​​ട്ടി​​​​​​ൽ വ​​​​​​ന്നി​​​​​​രു​​​​​​ന്നു. 21നാ​​​​​​ണ് മ​​​​​​ട​​​​​​ങ്ങി​​​​​​പ്പോ​​​​​​യ​​​​​​ത്. ഉ​​​​​​മ്മ: ന​​​​​​ഫീ​​​​​​സ. ഭാ​​​​​​ര്യ: സു​​​​​​ലേ​​​​​​ഖ, മ​​​​​​ക്ക​​​​​​ൾ: സു​​​​​​ഹാ​​​​​​ന, ഷാ​​​​​​ഫി​​​​​​യ (ഇ​​​​​​രു​​​​​​വ​​​​​​രും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ൾ).

  •  
  •  
  •  
  •  
  •  
  •  
  •