പരാജയഭീതിയില്‍ നിന്നുയര്‍ന്ന ധ്യാന നാടകം

Print Friendly, PDF & Email

യൂപിയിലെ 13 മണ്ഡലങ്ങളും, നരേന്ദ്ര മോദി ജനവിധി തേടുന്ന വരാണസിയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 പാർലമെന്റ് മണ്ഡങ്ങളില്‍ ഇന്നാണ് തിരഞ്ഞെടുപ്പ്. ഈ 59 മണ്ഡലങ്ങള്‍ ഭരണത്തില്‍ ഭരണത്തില്‍ തിരച്ചെത്താന്‍ ബിജെപിക്ക് നിര്‍ണ്ണായകവുമാണ്.കഴിഞ്ഞ പ്രവശ്യം 33 മണ്ഡലങ്ങളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. അത് പരമാവധി നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അനിവാര്യമാണ്. മോദിക്കെതിരെ ഉയര്‍ന്ന ജനരോക്ഷം തണുപ്പിക്കേണ്ടത് എങ്ങനെയെന്ന് കൃത്യമായി മോദിക്കറിയാം. അതിന്‍റെ തെളിവാണ് ബദരീനാഥിലും കേദാര്‍നാഥിലും മറ്റും അരങ്ങേറിയ നടകങ്ങള്‍.

ഇന്നലെയാണ് കേദാർനാഥിലെ ഗുഹയിൽ മോദി ധ്യാനമിരുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ധ്യാനത്തിനു പോയിരുന്നെങ്കിൽ അതിൽ വിശ്വാസത്തിന്റെ അടിസ്ഥാനം കാണാമായിരുന്നു. പക്ഷെ, പ്രത്യക്ഷ പ്രചാരണ പരിപാടികള്‍ അവസാനിച്ച ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനായി മാത്രം വിശ്വാസത്തെ കൂട്ടുപിടിച്ച മോദിയുടെ വിശ്വാസരാഹിത്യമാണ് ഇവിടെ സ്പഷ്ടമാകുന്നത്. ധ്യാനത്തിന്റെ സൂക്ഷമമായ ഗുഹക്കുള്ളിലെ ചിത്രങ്ങളും, പുറത്തെ വീഡിയോസും അടക്കം കൃത്യമായ മാർക്കറ്റിങ് സ്ട്രാറ്റജിയോടെയാണ് മോദി ധ്യാനമിരിക്കുന്നത്. അത് കൊണ്ട് ഈ സന്ദർശനത്തെ ഇലക്ഷൻ സ്റ്റണ്ട് എന്ന് തന്നെ വിശേഷിപ്പിക്കാം.

മോദിയുടെ ധ്യാനം വെറും നാടകമാണെന്ന് തിരഞ്ഞെടുപ്പ് മോദിയുടെ തിരഞ്ഞെടുപ്പ് നടപടികള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. മോദി വെറും നാടകക്കാരനും ഒരു ഷോമാനും മാത്രമാണെന്ന് കേരളത്തിലെ ജനതയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല, കാരണം മോദിയെ ഇന്ത്യയിൽ തന്നെ അതിരൂക്ഷ വിമർശനം കൊണ്ട് കീറിമുറിക്കുന്ന രാഷ്ട്രീയ ബോധമുള്ളവരാണ് ഇവിടെയുള്ളത്. കൃത്യമായ രാഷ്ട്രീയ ബോധം കൊണ്ട് ജനാധിപത്യത്തെ സമീപിക്കുന്നവരാണ് അവര്‍.

എന്നാൽ ഉത്തരേന്ത്യ അങ്ങനെയല്ലന്ന് മോദിക്ക് കൃത്യമായി അറിയാം എവിടെയാണ് തന്റെ ഹിന്ദുത്വ കാർഡ് ഇറക്കേണ്ടതെന്ന്, അതിനായി ഏത് തരം സ്ക്രിപ്റ്റ് ആണ് തയ്യാറാക്കേണ്ടതെന്നും മോദിയോട് മറ്റാരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതിനയാൾ ഗുഹക്കുള്ളിൽ ക്യാമറാമാനോടൊപ്പം കയറും, അവരുടെ മുൻപിൽ അനുസരണയോടെ പോസ് ചെയ്യും. അതിമാനുഷികനായി തന്നെ ജനങ്ങളിലേക്ക് അവതരിപ്പിച്ച ഐറ്റി സെല്ലും പിആർ ഏജൻസിയും വഴി ശക്തമായി മാര്‍ക്കറ്റ് ചെയ്യും. അത് കൊണ്ട് ബദരീനാഥ് തീര്‍ത്ഥാടനവും കേദാർനാഥ്‌ ധ്യാനമൊക്കെ ഇന്നത്തെ ഇലക്ഷൻ മുന്നില്കണ്ടാണെന്ന് ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.