രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സംശയം
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സംശയം. ഉത്തർപ്രദേശിലെ അമേത്തിയിലാണ് രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ് ആരോപിച്ചത്. ലേസർ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യം വച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അമേഠിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയുടെ മുഖത്ത് ലേസര്‍ രശ്മികള്‍ പതിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏഴ് തവണയാണ് ഇത്തരത്തിൽ രാഹുലിന്റെ മുഖത്ത് വലതുവശത്ത് പച്ചനിറത്തിലുള്ള ലേസർ രശ്മി പതിച്ചത്.ഇത് ലേസര്ഗണ്ണില് നിന്നുള്ള രശ്മികളാണെന്നാണ് സംശയിക്കുന്നത്. രാഹുലിന്റെ മുഖത്ത് ലേസർ രശ്മി പതിക്കുന്ന ദൃശ്യങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥർ ആണ് പുറത്തുവിട്ടത്.
രാഹുലിന് സുരക്ഷ വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. എസ്പിജിയാണ് രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നത്. നേരത്തെ കര്‍ണാടക ഉപതിരഞ്ഞെടുപ്പു സമയത്ത് രാഹുലിനെ അപായപ്പെടുത്തുവാന്‍ ൾമം നടന്നിരുന്നതായി കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്ന. രാഹുല്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാര്‍ക്കെതിരെ കേസും എടുത്തിരുന്നു. അപാടകരമായ രീതിയില്‍ അന്ന് ഹെലിക്കോപ്റ്റര്‍ പറത്തിയതാണ് പരാതിക്കിട നല്‍കിയത്.

