INDIANEWS MAIN

18000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കി സിപിഎം പ്രകടന പത്രിക

ബിജെപിയെ പരാജയപ്പെടുത്തുക, സിപിഎമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും ശക്തി വർദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദൽ സർക്കാർ രൂപീകരിക്കുക എന്നിവ മുഖ്യ അജണ്ടയാക്കി സിപിഎം പ്രകടനപത്രിക. ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ സീതാറാംയെച്ചൂരിയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുമെന്നാണ് പ്രകടനപത്രികയിലെ ആദ്യത്തെ വാഗ്ദാനം. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം ന്യായവില ഉറപ്പാക്കും. ഉദ്പാദനച്ചെലവിന്‍റെ അൻപത് ശതമാനമെങ്കിലും അധികം വില കാർഷികോൽപ്പന്നങ്ങൾക്ക് ഉറപ്പാക്കും. തൊഴിലാളികൾക്ക് പ്രതിമാസം 18,000 രൂപയെങ്കിലും മാസവരുമാനം ഉറപ്പാക്കും. പൊതുവിതരണ സംവിധാത്തിലൂടെ എല്ലാ കുടുംബങ്ങൾക്കും മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ വിതരണം ചെയ്യും എന്നിവയാണ് സിപിഎം പ്രകടനപത്രികയിലെ ആദ്യത്തെ അഞ്ച് വാഗ്ദാനങ്ങള്‍.