നിതി ആയോഗ് പിരിച്ചു വിട്ട്  ആസൂത്രണ കമ്മിഷനെ തിരിച്ചുകൊണ്ടുവരും – രാഹുല്‍

Print Friendly, PDF & Email

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുന:സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ടുകൊണ്ടാണ് നിതി ആയോഗ് കൊണ്ടു വന്നത്. ഇത് കടുത്ത വിമര്‍ശനത്തിനു വിധേയമായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും നീതി ആയോഗിനെതിരെ രംഗത്തെത്തിയിരുന്നു. നിതി ആയോഗ് ഉപയോഗിക്കാന്‍ കൊള്ളില്ലെന്നും ആസൂത്രണ കമ്മിഷന്‍ പുന:സ്ഥാപിക്കണമെന്നും അവര്‍ ആവ്ശ്യപ്പട്ടിരുന്നു. അടുത്ത ആഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങുന്പോള്‍ ഇക്കാര്യവും ഉണ്ടാകുമെന്നാണ് സൂചന.