കിസാന്‍ സമ്മാന്‍നിധി’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
യു പിയിലെ ഗോരക്പൂരില്‍ നരേന്ദ്ര മോദി ‘പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി’ പദ്ധതി ഉത്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വോട്ടിനു വേണ്ടിയുള്ള കൈക്കൂലിയാണിതെന്നും, തിരഞ്ഞെടുപ്പു കമ്മീഷന് ഇത് തടയാനാകാത്തത് അപമാനകരമാണെന്നും കോണ്ഗ്രസ് നേതാവും ണുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന ചിദംബരം പറഞ്ഞു.
വോട്ട് ലഭിക്കാനായി കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കുകയാണ്. വോട്ട് കിട്ടാന്‍ കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ജനാധിപത്യ സമൂഹത്തിലില്ലെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിദംബരം വ്യക്തമാക്കി.
പദ്ധതി കര്‍ഷകര്‍ക്ക് ഭിക്ഷ നല്‍കുന്നതിന് തുല്യമാണെന്ന ആരോപണവുമായി ബി എസ് പി നേതാവ് മായാവതിയും രംഗത്തെത്തിയയിരുന്നു. വര്‍ഷം 6000 രൂപ നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് മാസത്തില്‍ ആകെ ലഭിക്കുക 500 രൂപയാണ്. ദിവസം 17 രൂപയും. ബി ജെ പിയുടെയും മോദിയുടെയും കര്‍ഷക സ്‌നേഹം കപടമാണെന്നതിന് ഇതില്‍പരം തെളിവെന്തു വേണം- മായാവതി ചോദിച്ചു.
രാജ്യത്തെ 12 കോടി വരുന്ന കര്‍ഷകര്‍ക്ക് ബേങ്ക് അക്കൗണ്ട് മുഖാന്തരം ആറായിരം രൂപ മൂന്നു ഗഡുക്കളായി നല്‍കുന്നതാണ് കിസാന്‍ സമ്മാന്‍നിധി. രണ്ട്‌ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.

