രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് രാജ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഫിറ്റ്ച്ച് സോലുഷന്‍സ്ന്‍റെ പഠന റിപ്പോര്‍ട്ട്

Print Friendly, PDF & Email

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ള സാധ്യതകള്‍ വ്യക്തമാക്കുന്ന രാജ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഫിറ്റ്ച്ച് സോലുഷന്‍സ് ന്‍റെ പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നേരിടുന്നത് വലിയ വെല്ലുവിളിആണെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യം ഭരിക്കുവാനുള്ള സാധ്യത കോണ്‍ഗ്രസ്സിനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. സഖ്യ സര്‍ക്കാരാകും ഇന്ദ്രപ്രസ്ഥത്തിലേറുക. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ രാഹുലാകും നേടിയെടുക്കുക. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുക എന്നതിന്‍റെ ഉദാഹരണമാണെന്നും ഫിറ്റ്ച്ച് റിപ്പോര്‍ട്ട് പറയുന്നു.

1975ല്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍റെ അംഗീകാരം നേടിയ ഫിറ്റ്ച്ച് സൊല്യൂഷന്‍സ് 1914ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി രൂപം കൊണ്ട സ്ഥാപനമാണ്. അന്തര്‍ദേശീയ തലത്തില്‍ ക്രെഡിറ്റ് റേറ്റിങ് നിര്‍ണ്ണയിക്കുന്നതിന് അംഗീകാരം നല്‍കുന്ന എന്‍ആര്‍എസ്ആര്‍ഒ (Nationally Recognized Statistical Rating Organizations – NRSRO)ന്‍റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മൂന്നു മൂന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ ഒന്നാണ് ഫിറ്റ്ച്ച് സോലുഷന്‍സ്. മൂഡീസ് ഇന്‍വെസ്റ്റേര്‍സ്, സ്റ്റാന്‍റേര്‍ഡ് ആന്‍റ് പൂര്‍സ് ഫാനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നിവയാണ് മറ്റ് രണ്ടു റേറ്റിങ്ങ് ഏജന്‍സികള്‍.

 

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares