കൊട്ടിയൂര്‍ പീഡനകേസിലെ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് 60 വര്‍ഷം കഠിനതടവ്
കൊട്ടിയൂര്‍ പീഡനകേസിലെ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് 60 വര്‍ഷം കഠിനതടവ്; വിവിധ വകുപ്പുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല് മതി എന്നതിനാല്‍ റോബിന്‍ വടക്കുംചേരി 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; അതില്‍ 1.5 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്കും നല്‍കണം; റോബിനെ രക്ഷിക്കുവാനായി കള്ളസാക്ഷി പറഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം കേസില്‍ രണ്ട് മുതല്‍ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടു. റോബിന്‍ വടക്കംചേരിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, ഫാ. തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഈ കൂട്ടുപ്രതികളെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത്. കുട്ടിയെ രക്ഷിക്കേണ്ട വൈദികന്‍ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്‌തെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നു.