കശ്മീരില്‍ ഇവരെ വെടിവച്ച് കൊല്ലും, എന്നാല്‍ കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന് വിളിക്കും – ദി ടെലഗ്രാഫ്

Print Friendly, PDF & Email

കശ്മീരില്‍ ഇവരെ വെടിവച്ച് കൊല്ലും, എന്നാല്‍ കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന് വിളിക്കും എന്ന തലക്കെട്ടോടെയാണ് ദി ടെലഗ്രാഫ് ഇന്ന് പുറത്തിറങ്ങിയത്. രാജ്യത്തിന്‍റെ വടക്കേ അറ്റത്തും തെക്കേഅറ്റത്തുമുള്ള രണ്ട് സംസ്ഥാനങ്ങളില്‍ പോലീസിനെതിരെ കല്ലെറിയുന്നവരെ നേരിടുന്ന രീതി വളരെ ഹാസ്യമായി ഓര്‍മ്മിപ്പിച്ചാണ് ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ തുടര്‍ന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന കലാപത്തിന്‍റെ വാര്‍ത്ത ദ് ടെലഗ്രാഫ്  പ്രസദ്ധീകരിച്ചത്. ഹര്‍ത്താലില്‍ പാലക്കാട് പൊലീസിന് നേരെയുണ്ടായ കല്ലേറിന്റെ ചിത്രമാണ് ടെലഗ്രാഫ് മുഖചിത്രമായി കൊടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് എതിരെ സംഘപരിവാര്‍ എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. ഇന്നലെയുണ്ടായ ഹര്‍ത്താലില്‍ സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും കടകളും പൊലീസ് വാഹനങ്ങളും ഹര്‍ത്താലില്‍ അക്രമികള്‍ വ്യപകമായി തകര്‍ത്തിരുന്നു.

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares