KERALANEWS MAIN

ദര്‍ശനത്തിനെത്തിയ ട്രാന്‍സ് ജെന്ർഡ്ഴ്സായ അയ്യപ്പഭക്തരെ പോലീസ് തടഞ്ഞു

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ് ജെന്ർഡ്ഴ്സായ അയ്യപ്പഭക്തരുടെ നാലംഗസംഘത്തെ എരുമേലിയില്‍ വച്ച് പൊലീസ് തട‌ഞ്ഞു. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു.

പുലര്‍ച്ചെ 1.50ന് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇവര്‍ എരുമേലി വഴി പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എരുമേലി പോലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍ വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും വളരെ സമാധാനത്തോടെ പൊയക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസിന്‍റെ നിലപാട്.

വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ ശബരിമലയില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടായിരുന്നുവെന്നും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ച് സുരക്ഷ ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു. പോലീസ് തങ്ങളോട് മോശമായാണ് ഇടപെട്ടത്. എറണാകുളത്തേക്ക് തങ്ങള്‍ തിരിച്ചു പോയികൊള്ളാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ കോട്ടയത്തേക്ക് കൊണ്ടു പോവുകയായിരുന്നുനെന്നും ട്രാന്‍സ് ജെന്ർഡ്ഴ്സായ അയ്യപ്പഭക്തര്‍ പറയുന്നു.

0