നോട്ട് നിരോധനത്തിന് രണ്ടാണ്ട്; ദേശീയ വിഢിദിനമായി ആചരിച്ച് ട്രോളന്മാര്‍

Print Friendly, PDF & Email

നോട്ട് നിരോധനത്തിന് രണ്ടാണ്ട്. ദേശീയ വിഢിദിനമായി ആചരിച്ച് ട്രോളന്മാര്‍  പ്രക്ഷോഭവുമായി കോണ്‍ഗ്രസ് 

ജനദ്രോഹ ദിനം ആണ് നവംബർ 8, വിഡ്ഢിത്തം അല്ല, അത്ഒരു സങ്കടിത കൊള്ളായായിരുന്നു. കോൺഗ്രസ്‌ അടക്കം മറ്റു രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യo. 

അതു വഴി കോടികളുടെ അഴിമതിക്ക് വഴിയൊരുങ്ങി…. സ്വാധീനമുള്ളവര്‍ അധികാരികളുടെ മൗനാനുവാദത്തോടെ അവരുടെ കള്ളനോട്ടുകള്‍ വെളിപ്പിച്ചെടുത്തു…. നോട്ട് നിരോധനം ഒരു വലിയ സാമ്പത്തിക കൊള്ള ആയിരുന്നു. അതിൽ ഒരു രാജ്യത്തേ മുഴുവൻ സാധാരണ ജനങ്ങളും പെട്ടു. അവരുടെ ജീവിതം ചെറുകിട വ്യവസായങ്ങൾ തകർന്നു…ബാങ്കിന് മുന്നിൽ ക്യൂ നിന്ന് അനേകം പേര് മരണപ്പെട്ടു…രോഗികൾ മരുന്ന് വാങ്ങാൻ ചില്ലറ ഇല്ലാതെ നെട്ടോട്ടം ഓടി. ഇനിയും ദുരിതം തീർന്നില്ല….

2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. പക്ഷേ നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരികെ ബാങ്കിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി.  ഇതോടെ കള്ളപ്പണം തടയാനാണ് നോട്ടു നിരോധനമെന്ന് മോദിയുടെ അവകാശവാദം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു.

രാജ്യവ്യാപകമായി കോണ്‍ഗ്രസ് വന്‍ പ്രതിഷേധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്‌. റിസര്‍വ് ബാങ്കിന്‍റെ കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി കൈമാറണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം ആര്‍.ബി.ഐ തള്ളിയത് ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രാജ്യവാപകമായ പ്രക്ഷോഭത്തിനു തുനിയുന്നത്‌.