ചെങ്കോലും കിരീടവും വാങ്ങിവച്ച് വത്തിക്കാന്‍

Print Friendly, PDF & Email

പീഡനകേസില്‍ അവസാനം വത്തി്ക്കാന്‍ ഇടപെടല്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി വത്തിക്കാന്‍ ഉത്തരവിറക്കി. ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്‌നോ റൂഫിനോ ഗ്രേഷ്യസിനാണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്നത്.

ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നതായാണ് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അദ്ദേഹത്തിന്റെ അറസ്റ്റ് ഉടനെയുണ്ടായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റിയത്.

ജലന്ധര്‍ ബിഷപ്പിന് ചുമതലകളില്‍ നിന്നും മാറ്റിയേക്കുമെന്ന സൂചന നേരത്തെ തന്നെ മുംബൈ അതിരൂപത വൃത്തങ്ങള്‍ നല്‍കിയിരുന്നു. കേരളത്തിലുണ്ടാവു ന്ന സംഭവവികാസങ്ങള്‍ വത്തിക്കാന്‍ സൂഷ്മമായി നിരീക്ഷിക്കുന്നതിന്റെ തെളിവായാണ് പലരും ബിഷപ്പിന്റെ സ്ഥാനചലനത്തെ വിലയിരുത്തുന്നത്.

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares