ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ഒരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി
പൊതുതെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് ദേശീയ തലത്തില്‍ ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ഒരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം. രാവിലെ 10 മണിക്കു തുടങ്ങിയ യോഗം വൈകീട്ട് അഞ്ചുമണിക്ക് അവസാനിച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിനു ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ഇത്.
പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായി വിശാല പ്രവര്‍ത്തകസമിതി യോഗമായിരുന്നു ഇന്നു നടന്നത്. 23 സ്ഥിരം അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗങ്ങള്‍ക്കു പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും പിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ജനാര്‍ദ്ദനന്‍ ദ്വിവേദിയെയും ദിഗ് വിജയ് സിങ്ങിനെയും ക്ഷണിച്ചിരുന്നുവെങ്കിലും ഇരുവരും വിട്ടുനിന്നു.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനായി തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി രൂപീകരിച്ചതായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, കമ്മിറ്റിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യോഗത്തില്‍ ചിദംബരമാണ് പൊതുതെരഞ്ഞെടുപ്പു സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ അവതരിപ്പിച്ചത്.
പാര്‍ട്ടിക്കു സ്വാധീനമുള്ള കേരളം, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, ഹരിയാന, അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നു മാത്രം 150 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് ചിദംബരം അവകാശപ്പെട്ടു.
പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദേശീക കക്ഷികളുമായി കൂടിചേര്‍ന്ന് 50ലധികം സീറ്റുകളും സ്വന്തമാക്കാന്‍ കഴിയുമെന്നും ചിദിബരം യോഗത്തില്‍ പറഞ്ഞു.
ബാക്കിയുളള സംസ്ഥാനങ്ങളില്‍ ഉചിതമായ സഖ്യങ്ങള്‍ രൂപീകരിച്ച് പരമാവധി സീറ്റുകള്‍ നേടണമെന്നും പ്രവര്‍ത്തക സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് പരമാവധി ബി.ജെ.പിവിരുദ്ധ കക്ഷികളെ കൂടെ നിര്‍ത്തി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രവര്‍ത്തകസമിതി രാഹുലിനെ ചുമതലപ്പെടുത്തി.
ബൂത്തുതലത്തില്‍ നിന്നു തന്നെ പാര്‍ട്ടിയെ ശക്തമാക്കേണ്ടതുണ്ടെന്ന് സംസാരിച്ച മിക്ക നേതാക്കളും അഭിപ്രായപ്പെട്ടു. രാജ്യത്തു വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെയും യോഗം ശക്തമായി വിമര്‍ശിച്ചു. ആത്മ പ്രശംസയും പൊള്ള വാദങ്ങളും മാത്രമുള്ള സംസ്‌കാരത്തെ തള്ളി കളയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2020ഓടെ കര്‍ഷിക മേഖലയിലെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. കാര്‍ഷിക മേഖലയിലെ വളര്‍ച്ച് 14 ശതമാനം എങ്കിലും ആകാതെ ആ ലക്ഷ്യത്തിന്റെ നാലയല്‍പക്കത്തെങ്കിലും എത്താന്‍ സാധിക്കുകയില്ല എന്ന് മന്‍മാഹന്‍ സിംഗ പറഞ്ഞു.
വര്‍ത്തനമാനത്തില്‍ നിന്ന് ഭാവിയിലേക്കുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യയിലെ പീഡിതര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്, അവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടിയുടെ പോരാട്ടം, കോണ്‍ഗ്രസിന്റെ കര്‍ത്തവ്യം എന്നത് ഇന്ത്യയുടെ ശബദമാവുക എന്നതാണ് എന്ന് യോഗം ഉദ്ഘാടന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് സമിതിയംഗങ്ങളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്റെ ചുമതലയുള്ള എം.എം ഹസന്‍ എന്നിവരും പങ്കെടുത്തു.

