വിരല്‍ തുമ്പില്‍ സ്‌പെഷ്യലിസ്റ്റുകളുമായി ഡോക്‌സാപ്പ്
വിരല്‍ തുമ്പിലൊരു ഡോക്ടര്‍… വിദഗ്‌ദോപദേശത്തിന് സ്‌പെഷ്യലിസ്റ്റുകള്‍… അതും അരമണിക്കൂറിനുള്ളില്‍. ആരോഗ്യരംഗത്ത് ഓണ്‍ലൈന്‍ പരിഹാരവുമായി വിപ്ലവം സൃഷ്ടിക്കുകയാണ് ഡോക്‌സ് ആപ്പ്.
വിവിധ മേഖലകളില്‍ വിദഗ്ധരായ 3000ത്തിലേറെ ഡോക്ടര്‍മാര്‍, 30ലക്ഷം രോഗികള്‍ പ്രാഥമിക ആരോഗ്യരംഗത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ സൊല്യൂഷനായി ഡോക്‌സ് ആപ്പ് മാറികഴിഞ്ഞു. രാജ്്യത്ത് ഇന്നുള്ള 1.5 ലക്ഷത്തലേറെ ഡോക്ടര്‍മാരില്‍ 90 ശതമാനവും വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ചെറുകിട നഗരങ്ങളിലും ഗ്രാമമേഖലയിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഡോക്‌സാപ്പിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
ഈ ഓണ്‍ലൈന്‍ ആപ്പ് വഴി അരമണിക്കൂറിനുള്ളില്‍ വിദഗ്ധ ഡോക്ടറുമായി രോഗവിവരങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ചികത്സ തേടുവാനും കഴിയുമെന്നത് ഈ ആപ്പിനെ ജനപ്രിയമാക്കുന്നു. രോഗ നിര്‍ണ്ണയത്തിനൊപ്പം ആവശ്യക്കാര്‍ക്ക് ഏറ്റുവും അപൂര്‍വ്വ മരുന്നുകള്‍ പോലും വീടുകളില്‍ മരുന്നുകള്‍ ഏത്തിച്ചു കൊടുക്കുവാനുള്ള സംവിധാനം ഡോക്‌സാപ്പിലൂടെ ലഭ്യമാണ്. പ്രതിദിനം 1000ലേറെ രോഗികള്‍ ഡോക്‌സാപ്പ് വഴി വിദഗ്ധ ചികത്സ തേടുമ്പോള്‍ രാജ്യത്തെ ഏത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളേക്കാള്‍ തിരക്കേറിയ ചികിത്സാ കേന്ദ്രമായി ഡോക്‌സാപ്പ് മാറികഴിഞ്ഞു.