തെരഞ്ഞെടുപ്പുകളെ നേരിടാന്‍ തയ്യാറെടുപ്പുമായി കോണ്‍ഗ്രസ്സ്. 16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
വരാന്‍ പോകുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച 16 അംഗ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്.
ഖാർഗെയെ കൂടാതെ മുൻ ആർട്ടി ചീഫ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ, മുതിർന്ന പാർട്ടി നേതാക്കളായ അംബികാ സോണി, മധുസൂദൻ മിസ്ത്രി എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, തെലങ്കാനയിൽ നിന്നുള്ള ലോക്‌സഭാ എംപി ഉത്തം കുമാർ റെഡ്ഡി, ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ, കർണാടക മന്ത്രി കെ ജെ ജോർജ്ജ് എന്നിവരും തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുന്നു.