അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സ്പീക്കറടക്കം 535 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. അതിനാല്‍ 268 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാവാന്‍ വേണ്ടിയിരുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എം.പി ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം പാസാവില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പോരായ്മകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ നീക്കം വിജയംകണ്ടു. 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമെന്ന നീക്കത്തിനു റിഹേഴ്‌സലായി അവിശ്വാസപ്രമേയം മാറി.
കഴിഞ്ഞ നാല് വര്‍ഷങ്ങളായി മോദി രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിക്കുകയാണെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു. മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ്. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്.
മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും രാഹുല്‍ തുറന്നടിച്ചു. വന്‍കിട വ്യവസായികളുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നും പൊള്ളവാക്കുകളാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ്ന്ന് പരിഹസിച്ചു. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്ത് തുടങ്ങിയ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.
നേട്ടങ്ങള്‍ നിരത്തി മോദിയുടെ മറുപടി പ്രസംഗം. പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവന്നത് ഈ സര്‍്കാരാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. ഉജ്വല യോജന പദ്ധതി വനിതകള്‍ക്ക് സഹായമായി. റെക്കോര്‍ഡ് വേഗത്തില്‍ രാജ്യമെമ്പാടും കക്കൂസുകള്‍ നിര്‍മ്മിച്ചു, മോദി പ്രസംഗത്തില്‍ പറഞ്ഞു. വികസനത്തിനെതിരായ ശബ്ദമാണ് അവിശ്വാസമെന്നും അതിനാല്‍ അവിശ്വാസ പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

