INDIANEWS MAIN

അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ അവതരണാനുമതി

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ സ്പീക്കര്‍ അവതരണാനുമതി നല്‍കി. ചര്‍ച്ച ചെയ്യുന്ന തീയതിയും സമയവും പിന്നീടു തീരുമാനിക്കും. വര്‍ഷകാല സമ്മേളനത്തrന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10 വരെയാണ് സമ്മേളന കാലാവധി.