കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരം. സത്യപ്രതിജ്ഞ ഇന്ന്

Print Friendly, PDF & Email

ആദ്യന്ത്യം ഉദ്യേഗം നിറഞ്ഞ ചടുല രാഷ്ട്രീയ നീക്കങ്ങള്‍ക്കവസാനം യദ്യൂരപ്പ ഇന്ന് രാവിലെ 9മണിക്ക് സത്യപ്രിജ്ഞ ചെയ്ത് ഭരണം ഏറ്റെടുക്കും. സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍ ഇടപെടുവാന്‍ സാധിക്കില്ല എന്ന സുപ്രീം കോടതിയിലെ ആറാംനമ്പര്‍ കോടതിയുടെ വിധി കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരമായി മാറി.

ബി.ജെ.പി രചിച്ച തിരക്കഥ പോലെയായിരുന്നു സത്യപ്രതിജ്ഞക്കുള്ള ബി.എസ്.യെദ്യൂരപ്പക്കുള്ള ക്ഷണവും അതിന് മുമ്പും ശേഷവുമുള്ള സംഭവ വികാസങ്ങളും. കര്‍ണാടകത്തില്‍ ബി.എസ്. യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചത് ബി.ജെ.പിയാണോ ഗവര്‍ണറാണോ എന്ന സംശയം ജനിപ്പിക്കുന്ന നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ രൂപീകരണത്തിനുള്ള അപേക്ഷ ആദ്യം ബി.എസ്. യെദ്യുരപ്പയില്‍ നിന്നുതന്നെ വാങ്ങുമെന്ന് ഗവര്‍ണര്‍ ഉറപ്പുവരുത്തി. നിയമസഭ കക്ഷി നേതാവായതിന് ശേഷവും കുമാരസ്വാമിക്ക് മുമ്പ് യെദ്യുരപ്പക്ക് കാണാന്‍ അവസരം നല്‍കി.

തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നുള്ള പ്രഖ്യാപനത്തിനു മുമ്പ് രണ്ട് ബി.ജെ.പി എം.എല്‍.എമാരാണ് സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള തീരുമാനം ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരാന്‍ വൈകിയപ്പോള്‍ ഈ ട്വീറ്റുകള്‍ ബി.ജെ.പി പിന്‍വലിച്ചു. ഗവര്‍ണര്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രത്യക്ഷമായി തന്നെയുള്ള സൂചന നല്‍കിക്കൊണ്ട് രാത്രി ഒമ്പതരക്ക് ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരുന്നതോടൊപ്പം സംസ്ഥാനത്തും കേന്ദ്രത്തിലും പാര്‍ട്ടിയുടെ വാര്‍ത്ത സമ്മേളനങ്ങള്‍ വിളിച്ചു സത്യപ്രതിജ്ഞ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

യദ്യൂരപ്പ ഗവര്‍മ്മെന്റ് രൂപീകരിക്കുവാനുള്ള അവകാശം ഉന്നയിച്ചപ്പോള്‍ രണ്ട് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാം എന്നവകാശപ്പെട്ടിരുന്നുവെങ്കിലും ഗവര്‍ണ്ണര്‍ 15 ദിവസത്തെ സാവകാശമാണ് യദ്യൂരപ്പക്ക് നല്‍കിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ ഏറെ ദിവസം രാഷ്ട്രീയ ആശയകുഴപ്പത്തിലേക്ക് തള്ളിവിടാന്‍ പാടില്ല എന്നതാണ് കോടതി വിധികളെങ്കിലും 15 ദിവസത്തെ സമയം കൂടി നല്‍കിക്കൊണ്ട് രാജ്ഭവന്‍ കുതിരകച്ചവടത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

രണ്ട് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ നിലവില്‍ 222 എംഎല്‍എ മാരാണ് പുതിയ സഭയിലുള്ളത്. ബിജെപിക്ക് 104 എംഎല്‍എ മാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 112 എംഎല്‍എ മാരുടെ പിന്തുണ മതി. കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഒരു സ്വതന്ത്രനെ ബിജപി ക്യാംപിലെത്തിക്കുവാന്‍ ഇപ്പോള്‍ തന്നെ ബിജെപിക്ക് സാധിച്ചിട്ടുണ്ട.് കോണ്‍-ദള്‍ പക്ഷത്തുള്ള അഞ്ച് എംഎല്‍എമാരെ കൂടി രാജി വപ്പിക്കുവാനോ സഭയില്‍ നി്ന്ന് വിട്ടു നില്‍പ്പിക്കുവാനോ ബിജെപിക്കു കഴിഞ്ഞാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ യദ്യൂരപ്പക്ക് കഴിയും.

2008ലെതിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷന്‍ താമരയുടെ രണ്ടാം പതിപ്പുമായി ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസ് ദള്‍ എംഎല്‍എ മാരെ രാജിവപ്പിക്കുകയും പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അവരെ വീണ്ടും മതസരിപ്പിച്ച് തിരഞ്ഞെടുക്കുകയുമാണ് ബിജെപി തന്ത്രം. 100 കോടിരൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപിയുടെ വാഗ്നാനമെന്ന് കുമാരസ്വാമി പത്രസമ്മേളനത്തിലൂടെ ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എ മാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുവാനുള്ള തീരുമാനത്തിലാണ് ജനതദള്‍. എന്നാല്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കുവാന്‍ 15 ദിവസം അനുവധിച്ചതോടെ റിസോര്‍ട്ട് രാഷ്ട്രീയം അപ്രായോഗികമായി തീര്‍ന്നിരിക്കുകയാണ്.

ഇനി അഥവ ഭൂരിപക്ഷമില്ലാതെ ഒടുവില്‍ ബി.ജെ.പിക്ക് രാജിവെക്കേണ്ടി വന്നാലും രാഷ്ട്രീയ നേട്ടം ബി.ജെ.പിക്കാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലിംഗായത്ത് വോട്ടുബാങ്കിനെ ശക്തമായി ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളെല്ലാം ജെ.ഡി.എസില്‍ നിന്ന് അടര്‍ത്തി മാറ്റാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് ബി.ജെപി പ്രതീക്ഷിക്കുന്നത്.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share