തിയേറ്ററില്‍ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം: പ്രതി കസ്റ്റഡിയില്‍
തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മലപ്പുറം: സിനിമാ തിയേറ്ററിനുള്ളിൽ പിഞ്ചു ബാലികയ്ക്ക് പീഡനം. പത്ത് വയസില്‍ താഴെയുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കുന്നത്. മലപ്പുറത്തെ ഒരു തിയേറ്ററിലെ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്‌ക്കൊപ്പം സിനിമാ തിയേറ്ററില്‍ ഇരിക്കുന്ന പിഞ്ചു ബാലികയാണ് പീഡനത്തിന് ഇരയായത്.
ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും സ്വകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
എന്നാൽ പ്രതി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദൃശ്യങ്ങളില്‍ കാണുന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അധികൃതരുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.