പുതിയ ആര്‍എസ്എസുമായി വിഘടിത വിഭാഗം

Print Friendly, PDF & Email

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) എന്ന പേരില്‍ ആര്‍എസ്എസ് ലെ അസംതൃപ്തര്‍ പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്ക് തിരിച്ചടി ആയിരിക്കുകയാണ്. പുതിയ ആര്‍എസ്എസ്‌ന്റെ രാഷ്ട്രീയ മുഖമായി പഴയ ജനസംഘത്തെ പുനര്‍ജീവിപ്പിച്ച് വിജയദശമി നാളില്‍ കര്‍ണ്ണാടകയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ആര്‍എസ്എസ്‌ന്റെ നിലവിലെ നേതൃത്വം അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് പിന്മാറി അഴിമതിയുടെ കൂത്തരങ്ങായിരിക്കുന്നു. അതിനാല്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ അഴിമതി വീരരായ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനസംഘം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. രണ്ട് ഡസന്‍ മണ്ഡലങ്ങളിലെങ്കിലും ജനസംഘത്തിന്റെ പ്രവര്‍ത്തകര്‍ സ്വതന്ത്ര സ്ഥാനര്‍ത്ഥികളായി മത്സരിക്കും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യദ്യൂരപ്പക്കെതിരെ ആര്‍എസ്എസ്‌ന്റെ സ്ഥാപക ട്രസ്റ്റിയായ ഹനുമ ഗൗഡയായിരിക്കും മത്സരിക്കുക.

ഇരുപതും മുപ്പതും വര്‍ഷം ആര്‍എസ്എസില്‍ പ്രവിര്‍ത്തിച്ച് ജീവിതം ഹോമിച്ചവരെ പോലും നേതൃത്വത്തിന് ഇഷ്ടപ്പെടാത്തതിന്റെ
പേരില്‍ സംഘടനയില്‍ നിന്നു പുറത്താക്കുകയും നിങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് തെളിയിക്കുവാന്‍ കോടതിയില്‍ പോലും വെല്ലുവിളിക്കുന്ന സാഹചര്യമാണ് ആര്‍എസ്എസ്‌ലുള്ള ത്. ഒരു സംഘടനയെന്ന പേരില്‍ ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ആര്‍എസ്എസ്‌ന്റെ ഒരു പ്രവര്‍ത്തകനും തങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് തെളിയിക്കുവാന്‍ കഴിയില്ല എന്ന് ട്രസ്റ്റികളായ ഹനുമയ്യ, ബി.ജയപ്രകാശ് എന്നിവര്‍ പറഞ്ഞു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആര്‍എസ്എസ്‌ന്റെ സ്വത്തുക്കളെല്ലാം തന്നെ വ്യത്യസ്ത ട്രസ്റ്റുകളുടേയും മറ്റും പേരിലാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് അതിനാല്‍ തന്നെ സംഘടന സുതാര്യ മാ യിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍എസ്എസ് നിലവില്‍ വന്നതോടെ ഏതാണ് യഥാര്‍ത്ഥ ആര്‍എസ്എസ് എന്ന ചോദ്യമാണ് വോട്ടര്‍മാരില്‍ ഉണ്ടാവുക. അഴിമതി ആരോപണ വിധേയരേയോ ക്രിമിനല്‍ കുറ്റാരോപിതരേയോ യാതൊരു വിധത്തിലും പിന്തുണക്കില്ല എന്ന നിലപാടിലാണ് പുതിയ ആര്‍എസ്എസ്. ദേശീയ തലത്തില്‍ തന്നെ സമാന ചിന്താഗതിക്കാരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ കൂടെയുണ്ടെന്ന് ബി.ജയപ്രകാശ്, ഹനുമ ഗൗഡ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അച്ചടക്കത്തിനു പേരുകേട്ട ആര്‍എസ്എസ്‌ന്റെ നേതൃത്വത്തിലുള്ള പൊട്ടിത്തെറി താഴെതട്ടിലേക്കു വരെ എത്തുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവായിമാറിയിരിക്കുകയാണ് പുതിയ ആര്‍എസ്എസ്‌ന്റെ പിറവി. അതോടൊപ്പം ബിജെപിക്ക് പുതിയ തലവേദനയും.

Leave a Reply